കുവൈത്ത് സിറ്റി: പെരുന്നാളിനോടനുബന്ധിച്ച് അനധികൃതമായി താൽക്കാലിക അറവ് കേന്ദ്രങ്ങൾ ഒരുക്കുന്നതിനെതിരെ കർശന നടപടിയെന്ന് അധികൃതർ.അറസ്റ്റ് ചെയ്യുമെന്നും 700 ദീനാർ വരെ പിഴചുമത്തുമെന്നുമാണ് ആഭ്യന്തര മന്ത്രാലയവും മുനിസിപ്പാലിറ്റിയും മുന്നറിയിപ്പ് നൽകുന്നത്. റോഡരികിലും താൽക്കാലിക കേന്ദ്രങ്ങൾ ഒരുക്കിയും ബലിമൃഗങ്ങളെ അറുക്കുന്നത് നിയമവിരുദ്ധമാണെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ എൻജിനീയർ നാദിയ അൽ ശറൈദ പുറത്തിറക്കിയ ഔദ്യോഗിക സർക്കുലറിൽ വ്യക്തമാക്കി.
കൃത്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് അംഗീകൃതമായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത കേന്ദ്രങ്ങൾ രോഗ വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയുണ്ട്. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ അധികാരപരിധിയിൽ വരുന്ന അംഗീകൃത അറവുശാലകളിലെ അഴുക്കും മാലിന്യവും പെരുന്നാളിന് മുന്നോടിയായി നീക്കംചെയ്യാൻ നിർദേശം നൽകി. റസ്റ്റാറന്റുകളിലും സെൻട്രൽ കിച്ചനുകളിലും മുനിസിപ്പൽ അധികൃതർ പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.