കുവൈത്ത്: ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അമരക്കാരൻ, സി.പി.ഐ (എം) അഖിലേന്ത്യാ സെക്രട്ടറി, പ്രഗത്ഭനായ പാർലമെന്റേറിയൻ, വർഗീയ ഫാഷിസ്റ്റ് കോർപറേറ്റ് കൂട്ടുകെട്ടിനെതിരെ ധീരമായി പടനയിച്ച പോരാളി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി. പ്രോജ്ജ്വലനായ ഗ്രന്ഥകാരൻ, കരുത്തുറ്റ പ്രാസാഗികൻ എന്നീ നിലകളിലും യെച്ചൂരി മതനിരപേക്ഷതയുടെ ഏറ്റവും തിളക്കമാർന്ന നക്ഷത്രമായിരുന്നു.
സഖാവിന്റെ വേർപാട് മതേതര ഇന്ത്യക്കേറ്റ ഏറ്റവും വലിയ ആഘാതമാണ്.സി.പി.എമ്മിനും ഇടതുപക്ഷ പ്രസ്ഥാനത്തിനുമുണ്ടായ തീരാ നഷ്ടത്തിൽ ഐ.എം.സി.സി ജി.സി.സി കമ്മിറ്റി രക്ഷാധികാരി സത്താർ കുന്നിൽ, കുവൈത്ത് കമ്മിറ്റി പ്രസിഡന്റ് ഹമീദ് മധൂർ, ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി, ട്രഷറർ അബൂബക്കർ എ.ആർ നഗർ എന്നിവർ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.