അ​നാ​ശാ​സ്യം: ആ​റു പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: മ​സാ​ജ് പാ​ർ​ല​റി​ൽ അ​നാ​ശാ​സ്യ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ആ​റു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഏ​ഷ്യ​ൻ സ്വ​ദേ​ശി​ക​ളാ​യ പു​രു​ഷ​ന്മാ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ പ​ണം ഈ​ടാ​ക്കി പൊ​തു ധാ​ർ​മി​ക​ത​ക്ക് വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത് പൊ​തു ധാ​ർ​മി​ക​ത​ക്ക് നി​ര​ക്കാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. ഇ​ത്ത​ര​ക്കാ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ, പ​ബ്ലി​ക് മോ​റ​ൽ​സ് പ്രൊ​ട്ട​ക്ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് എ​ന്നി​വ തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട നി​ര​വ​ധി പേ​രെ പി​ടി​കൂ​ടി​യി​രു​ന്നു. സ​മൂ​ഹ​മാ​ധ്യ​മം വ​ഴി​യാ​ണ് പ​ല​രും ഇ​ട​പാ​ടു​കാ​രെ ക​ണ്ടെ​ത്തു​ന്ന​ത്. 

Tags:    
News Summary - immoral traffic- Six people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.