അ​നാ​ശാ​സ്യം; പ​ത്തു​പേ​ർ അ​റ​സ്റ്റി​ൽ

കു​വൈ​ത്ത് സി​റ്റി: അ​നാ​ശാ​സ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ട വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ത്തു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​റി​ലെ പ​ബ്ലി​ക് മോ​റ​ൽ​സ് പ്രൊ​ട്ട​ക്ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മ​ഹ്ബൂ​ല, ഹ​വ​ല്ലി, അ​ബു ഹ​ലീ​ഫ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് അ​റ​സ്റ്റു​ക​ൾ ന​ട​ന്ന​ത്. പ​ണം വാ​ങ്ങി കു​റ്റ​കൃ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​റ​സ്റ്റി​ലാ​യ​വ​രെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. അ​നാ​ശാ​സ്യ​ത്തി​ലും പൊ​തു​ധാ​ർ​മി​ക​ത ലം​ഘി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - immoral traffic-Ten people are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.