സ്വകാര്യ മേഖലയിൽ സ്ത്രീകളുടെ തൊഴിൽസാധ്യത വർധിപ്പിക്കും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി സ്ത്രീ​ക​ളു​ടെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി വ്യ​ക്​​ത​മാ​ക്കി.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചേ​ർ​ന്ന ​ആ​സൂ​ത്ര​ണ യോ​ഗ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം, കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി, കു​വൈ​ത്ത്​ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി, തൊ​ഴി​ലാ​ളി യൂ​നി​യ​ൻ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ സം​ബ​ന്ധി​ച്ചു. നി​ല​വി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ കൂ​ടു​ത​ലും വി​ദേ​ശി​ക​ളാ​ണ്.

വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ച്ച്​ ജ​ന​സം​ഖ്യ സ​ന്തു​ല​നം സാ​ധ്യ​മാ​ക്കു​ന്ന​തും എ​ല്ലാ മേ​ഖ​ല​യി​ലും സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ച്ച്​ സ്​​ത്രീ ശാ​ക്​​തീ​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​നു​മാ​ണ്​ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​േ​മ്പാ​ൾ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ബാ​ധി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​കും. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കാ​ൻ സ​ർ​ക്കാ​ർ ഏ​റെ പ്രോ​ത്സാ​ഹ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പൊ​തു​വെ കു​വൈ​ത്തി​ക​ൾ താ​ൽ​പ​ര്യം കാ​ണി​ക്കു​ന്നി​ല്ല.

ബോ​ണ​സ്​ ഉ​ൾ​പ്പെ​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​തി​നാ​യി ന​ൽ​കു​ന്നു​ണ്ട്.

സ​ർ​ക്കാ​ർ പി​ന്തു​ണ​യോ​ടെ സ്​​ത്രീ​ക​ളു​ടെ സ്വ​കാ​ര്യ സം​രം​ഭ​ങ്ങ​ൾ വ്യാ​പി​പ്പി​ച്ചും സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും നി​യ​മി​ക്കേ​ണ്ട കു​വൈ​ത്തി​ക​ളു​ടെ ത​സ്​​തി​ക​ക​ളി​​ൽ സ്​​ത്രീ​ക​ളെ പ്രോ​ത്സാ​ഹ​നം ന​ൽ​കി എ​ത്തി​ച്ചു​മാ​ണ്​ പ​രി​ഷ്​​ക​ര​ണം ആ​ലോ​ചി​ക്കു​ന്ന​ത്.

Tags:    
News Summary - Increase employment opportunities for women in the private sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.