ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ അ​ത് ല​റ്റി​ക് മീ​റ്റി​ലെ മാ​ർ​ച്ച്പാ​സ്റ്റ്

ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ അ​ത് ല​റ്റി​ക് മീ​റ്റ്

കു​വൈ​ത്ത് സി​റ്റി: മം​ഗ​ഫി​ലെ ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഒ​മ്പ​താ​മ​ത് അ​ത് ല​റ്റി​ക് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി അ​ഹ​മ​ദി അ​ൽ​ശ​ബാ​ബ് സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി. ​രാ​ധാ​കൃ​ഷ്ണ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. വ​ർ​ണ​ശ​ബ​ള​മാ​ർ​ന്ന മാ​ർ​ച്ച് പാ​സ്റ്റി​ൽ വി​ശി​ഷ്ടാ​തി​ഥി സി. ​രാ​ധാ​കൃ​ഷ്ണ​ൻ, സ്കൂ​ൾ ഡ​യ​റ​ക്ട​ർ മ​ല​യി​ൽ മൂ​സ​ക്കോ​യ, പ്രി​ൻ​സി​പ്പ​ൽ കെ.​വി. ഇ​ന്ദു​ലേ​ഖ എ​ന്നി​വ​ർ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് 600ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് അ​ര​ങ്ങേ​റി​യ എ​യ്റോ​ബി​ക്‌​സ് ആ​ക​ർ​ഷ​ക​മാ​യി. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ നൃ​ത്ത​രൂ​പം കോ​ർ​ത്തി​ണ​ക്കി വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ്ര​ത്യേ​ക പ​രി​പാ​ടി​യും ന​ട​ന്നു.

ട്രാ​ക്ക് ആ​ൻ​ഡ് ഫീ​ൽ​ഡ് മ​ത്സ​ര​ത്തി​ൽ ഐ​ഡി​യ​ൽ ഹൗ​സ് ഓ​വ​ർ ഓ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. ടീ​മി​ന് സ്കൂ​ൾ ഡ​യ​റ​ക്ട​ർ മ​ല​യി​ൽ മൂ​സ​ക്കോ​യ ചാ​മ്പ്യ​ൻ​ഷി​പ് ട്രോ​ഫി സ​മ്മാ​നി​ച്ചു. ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ മേ​ധാ​വി ഡോ. ​ര​മേ​ശ് കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ ജോ​സ​ഫ് സു​ധാ​ക​ർ, ഫ​രീ​ദ ഭാ​നു എ​ന്നി​വ​ർ ഇ​വ​ന്‍റു​ക​ൾ നി​യ​ന്ത്രി​ച്ചു.

ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ഇ​ഖ്‌​ബാ​ൽ, പേ​സ് ഗ്രൂ​പ് പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ഹി​ശാം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ. സ​ലീം, ഹെ​ഡ്മി​സ്ട്ര​സ് ശ്രീ​ദേ​വി നീ​ല​ക്ക​ണ്ണ​ൻ, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ശി​ഹാ​ബ് നീ​ല​ഗി​രി, പ്രേ​മ ബാ​ല​സു​ബ്ര​ഹ്മ​ണ്യം, നാ​ജി​യ ഖാ​ദ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - India International School athletic meat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.