കുവൈത്ത് സിറ്റി: യൂത്ത് കോറസിന്റെ 28ാം ക്രിസ്മസ്ഗാന സംഗമം കെ.ടി.എം.സി.സിയുമായി ചേർന്ന് എൻ.ഇ.സി.കെ ചർച്ച് ആൻഡ് പാരിഷ് ഹാളിൽ സംഘടിപ്പിച്ചു. യൂത്ത് കോറസ് സീനിയർ, ജൂനിയർ ഗായക സംഘങ്ങൾ, സഭാ വിഭാഗങ്ങൾ, യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ഗായകസംഘം എന്നിവ ക്രിസ്മമസ് ഗാനങ്ങൾ ആലപിച്ചു.
എൻ.ഇ.സി.കെ കോമൺ കൗൺസിൽ സെക്രട്ടറി റോയി കെ. യോഹന്നാൻ പ്രാരംഭ പ്രാർഥന നടത്തി. ഫാ. സുബിൻ ജോൺ മണത്തറ ക്രിസ്മസ് സന്ദേശം നൽകി. ഈ വർഷത്തെ ബൈബിൾ ക്വിസ് വിജയികൾക്ക് ഷാജു വി.തോമസ്, അജോഷ് മാത്യു, ജോയൽ ജേക്കബ്, ഷീജോ തോമസ് പുല്ലംപള്ളിൽ, ഷിബു വി.സാം, ജേക്കബ് ചണ്ണപ്പേട്ട, സി.ടി. എബ്രഹാം എന്നിവർ സമ്മാനദാനം നിർവഹിച്ചു. ഉപരിപഠനാർഥം നാട്ടിലേക്ക് മടങ്ങി പോകുന്ന യൂത്ത് കോറസ് അംഗങ്ങൾക്ക് യാത്രയയപ്പും മെമന്റോയും നൽകി.
ജസ്റ്റിൻ സി. തോമസ് സ്വഗതവും സൗമ്യ സൂസൻ നന്ദിയും പറഞ്ഞു. അരുൺ തോമസ് വാരിക്കാട്, എൽസ സൂസൻ ജേക്കബ് എന്നിവർ ഗാനസന്ധ്യ നിയന്ത്രിച്ചു. യൂത്ത് കോറസ് പ്രസിഡന്റ് അഡ്വ.പി. ജോൺ തോമസ്, ഫിലിപ്പ് വർഗീസ്, ലിജു ഏബ്രഹാം, ഷിജു വർഗീസ്, കുര്യൻ എബ്രഹാം, മനേഷ് ജോൺ, ജീബു റ്റി. തോമസ്, സന്തോഷ് ഉമ്മൻ, സാലി വർഗീസ്, ഗ്രീഷ്മ സൂസൻ ഫിലിപ്, അനീറ്റാ സ്റ്റാൻലി എന്നിവർ നേത്യത്വം നൽകി. മനോജ് ജേക്കബ് കുര്യൻ, ഷെറിൻ അരുൺ എന്നിവരാണ് ഗായക സംഘങ്ങളെ പാട്ടുകൾ പരിശീലിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.