ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കു​വൈ​ത്ത്​ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്​ ജാ​സിം അ​ൽ സാ​ഗ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

വാ​ണി​ജ്യ നി​ക്ഷേ​പ മേ​ഖ​ല​യി​ൽ ഇ​ന്ത്യ, കു​വൈ​ത്ത്​ സ​ഹ​ക​ര​ണ​ത്തി​ന്​ ശ്ര​മം

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കു​വൈ​ത്ത്​ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്​ ജാ​സിം അ​ൽ സാ​ഗ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. വാ​ണി​ജ്യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ച​ർ​ച്ച ന​ട​ത്തി​യ​താ​യി എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കു​വൈ​ത്ത്​ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ അ​തോ​റി​റ്റി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ഗാ​നിം സു​ലൈ​മാ​ൻ അ​ൽ ഗ​നൈ​മാ​നു​മാ​യും അം​ബാ​സ​ഡ​ർ ച​ർ​ച്ച ന​ട​ത്തി. വാ​ണി​ജ്യ നി​ക്ഷേ​പ മേ​ഖ​ല​യി​ൽ കു​വൈ​ത്തു​മാ​യി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ശ്ര​മി​ച്ചു​വ​രു​ക​യാ​ണ്. ബ​യ​ർ സെ​ല്ല​ർ മീ​റ്റു​ക​ൾ സം​ഘ​ടി​പ്പി​ച്ചും ഇ​ന്ത്യ​യി​ലെ നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ കു​വൈ​ത്തി​ക​ൾ​ക്കി​ട​യി​ൽ പ്ര​ച​രി​പ്പി​ച്ചും ശ്ര​ദ്ധേ​യ​മാ​യ പ​രി​ശ്ര​മ​ങ്ങ​ളാ​ണ്​ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന​ത്.

Tags:    
News Summary - India, Kuwait seek cooperation in trade investment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.