വാണിജ്യ നിക്ഷേപ മേഖലയിൽ ഇന്ത്യ, കുവൈത്ത് സഹകരണത്തിന് ശ്രമം
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ മുഹമ്മദ് ജാസിം അൽ സാഗറുമായി കൂടിക്കാഴ്ച നടത്തി. വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയതായി എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു. കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി മാനേജിങ് ഡയറക്ടർ ഗാനിം സുലൈമാൻ അൽ ഗനൈമാനുമായും അംബാസഡർ ചർച്ച നടത്തി. വാണിജ്യ നിക്ഷേപ മേഖലയിൽ കുവൈത്തുമായി സഹകരണം ശക്തിപ്പെടുത്താൻ കുവൈത്തിലെ ഇന്ത്യൻ എംബസി ശ്രമിച്ചുവരുകയാണ്. ബയർ സെല്ലർ മീറ്റുകൾ സംഘടിപ്പിച്ചും ഇന്ത്യയിലെ നിക്ഷേപാവസരങ്ങൾ കുവൈത്തികൾക്കിടയിൽ പ്രചരിപ്പിച്ചും ശ്രദ്ധേയമായ പരിശ്രമങ്ങളാണ് അംബാസഡർ സിബി ജോർജിെൻറ നേതൃത്വത്തിൽ നടത്തിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.