കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്തിന്റെ പുതിയ വാണിജ്യ വ്യവസായ മന്ത്രി മുഹമ്മദ് ഉസ്മാൻ അൽ ഐബാനുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരത്തിലെ വർധിച്ചുവരുന്ന പ്രവണതയെക്കുറിച്ചും കയറ്റുമതി, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ് തുടങ്ങി വൈവിധ്യവത്കരണത്തിനുള്ള സുപ്രധാന അവസരങ്ങളെക്കുറിച്ചും ഡോ. ആദർശ് സ്വൈക കുവൈത്ത് മന്ത്രിയെ അറിയിച്ചു.
മന്ത്രിക്ക് അംബാസഡർ ഉപഹാരവും കൈമാറി. കൂടിക്കാഴ്ചക്ക് മന്ത്രി മുഹമ്മദ് ഉസ്മാൻ അൽ ഐബാൻ നന്ദി അറിയിച്ചു. കുവൈത്ത് മന്ത്രിമാർ നയതന്ത്ര ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ എന്നിവരുമായി ഡോ. ആദർശ് സ്വൈക അടുത്തിടെ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.
മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷിബന്ധവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം കൂടിക്കാഴ്ചകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.