പ്രധാനമന്ത്രി കുവൈത്തിലേക്ക്; നരേന്ദ്ര മോദിയുടെ സന്ദർശനം 21, 22 തീയതികളിൽ

കുവൈത്ത് സിറ്റി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദര്‍ശിക്കുന്നു. ഈ മാസം 21, 22 തീയതികളിൽ മോദി കുവൈത്തിലെത്തും. 1981ല്‍ ഇന്ദിരാ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് കുവൈത്ത് സന്ദര്‍ശിക്കുന്നത്.

ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ, എൽ.പി.ജി എന്നിവയുടെ പ്രധാന വിതരണക്കാരും പത്ത് ലക്ഷത്തിലേറെ ഇന്ത്യൻ പ്രവാസി സമൂഹം വസിക്കുന്ന ഇടവുമാണ് കുവൈത്ത്. മോദി ഇതുവരെ സന്ദർശിച്ചിട്ടില്ലാത്ത ഏക ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യവുമാണ് കുവൈത്ത്.

കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യ ഈ മാസം ആദ്യം ഇന്ത്യ സന്ദർശിച്ച് കുവൈത്ത് സന്ദർശിക്കാനുള്ള ക്ഷണം നൽകുന്നതിനായി മോദിയെ കണ്ടിരുന്നു. കുവൈത്തില്‍ എത്തുന്ന മോദി കുവൈത്ത് ഭരണാധികാരികളുമായി ചര്‍ച്ച നടത്തും.

Tags:    
News Summary - Indian Prime Minister Narendra Modi to Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.