കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ സാൽമിയ ഏരിയ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സാൽമിയ തക്കാര ഹാളിൽ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ ഏരിയ പ്രതിനിധി കെ.വി. ഷാജി അധ്യക്ഷത വഹിച്ചു.
അസോസിയേഷന് വൈസ് പ്രസിഡന്റ് ഷാഫി കൊല്ലം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ് കുമാർ, എം.കെ. മജീദ് ,കെ.വി. താഹ, സി. ഹനീഫ്, നിജാസ് കാസിം എന്നിവർ സംസാരിച്ചു. സൂരജ് കെ സ്വാഗതവും ജിനേഷ് നന്ദിയും പറഞ്ഞു. രാഗേഷ് പറമ്പത്ത് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: ജിനീഷ് (പ്രസി), മനോജ് കുമാർ (വൈ.പ്രസി), കെ. സൂരജ് (സെക്ര), റിനീഷ് (ജോ. സെക്ര), എം.കെ.പി. മജീദ് (ട്രഷ), കെ.വി. ഷാജി, നിജാസ് കാസിം, എം.കെ. പ്രകാശൻ, സിദ്ദിഖ് അലവി, ലിഥിൻ (കേന്ദ്ര നിര്‍വാഹക സമിതി). മഹിളാവേദി: മീനാക്ഷി(പ്രസി), ആസിഫ നിജാസ് (സെക്ര), റംല വളപ്പിൽ (ട്രഷ), അനുഷ പ്രജിത്ത്, ജസീല കുന്നുമ്മൽ, സക്കീന (കേന്ദ്ര നിര്‍വാഹക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.