കുവൈത്ത് സിറ്റി: കെ.ഐ.ജിയുടെ പ്രവാസി ക്ഷേമ പദ്ധതിയായ ‘ഒരുമ’യുടെ പുതുവർഷ കാമ്പയിന് തുടക്കമായി. ശിഫ അൽ ജസീറ ഫർവാനിയ ക്ലിനിക്കിൽ നടന്ന ചടങ്ങിൽ കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ്, ഒരുമ ആക്ടിങ് ചെയർമാൻ സാബിക് യൂസുഫ്, ശിഫ അൽ ജസീറ ഹെഡ് ഓഫ് ഓപറേഷൻസ് അസിം സേട്ട് സുലൈമാൻ എന്നിവർ ചേര്‍ന്ന് ‘ഒരുമ’ പോസ്റ്റർ പ്രകാശനം നടത്തി.
ഒരുമ അംഗങ്ങൾക്ക് ശിഫ അൽ ജസീറ ഫർവാനിയ, ഫഹാഹിൽ, അബ്ബാസിയ (അൽ നാഹിൽ) മെഡിക്കൽ സെന്ററുകളിൽ ഒരു വർഷത്തേക്ക് സൗജന്യ മെംബർഷിപ്, ജനറല്‍ ഡോക്ടർ കൺസൽട്ടേഷൻ, സ്പെഷലിസ്റ്റ് ഡോക്ടർ കൺസൽട്ടേഷൻ എന്നിവക്ക് അമ്പത് ശതമാനം കിഴിവും പത്ത് ദിവസത്തേക്ക് ഫ്രീ ഫോളോഅപ്പും ലഭിക്കും. ലാബ് ഇൻവസ്റ്റിഗേഷൻ എക്സ്റേ, അൾട്ര സൗണ്ട് സ്കാനിങ്, ഫാർമസി തുടങ്ങിയവക്ക് ആകര്‍ഷകമായ കിഴിവുകളും നൽകുമെന്ന് ശിഫ അൽ ജസീറ മാനേജ്മെന്റ് അറിയിച്ചു. ഈ ആനുകൂല്യങ്ങൾ 2025 ഡിസംബർ 31 വരെ ഉണ്ടാകും.
കെ.ഐ.ജി വൈസ് പ്രസിഡന്റുമാരായ ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങൾ, ഒരുമ ഐടി ചുമതലയുള്ള അൻവർ സയീദ്, ഫർവാനിയ ഏരിയ കൺവീനർ ഷബീർ, ശിഫ അൽ ജസീറ ഫർവാനിയ അഡ്മിനിസ്ട്രേഷൻ മാനേജർ സുബൈർ മുസ് ലിയാരകത്ത്, ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് ഫൈനാൻസ് മാനേജർ അബ്ദുൽ റഷീദ്, മാർക്കറ്റിങ് ഹെഡ് മുന ഹസ്സൻ, അൽ നാഹീൽ അബ്ബാസിയ മാനേജർ വിജിത്ത് വി. നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രണ്ടര ദിനാർ നൽകി എല്ലാ പ്രവാസി മലയാളിക്കും ‘ഒരുമ’ പദ്ധതിയിൽ അംഗത്വമെടുക്കാം. അംഗമായിരിക്കെ മരണപ്പെടുന്ന വ്യക്തിയുടെ നോമിനിക്ക് രണ്ട് ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ ധന സഹായം ലഭിക്കും. കൂടാതെ കാന്‍സര്‍, ഹൃദയ ശസ്ത്രക്രിയ (ബൈപാസ്) എന്നീ രോഗങ്ങൾ പിടിപെടുന്ന അംഗങ്ങൾക്ക് 50,000 രൂപയും ഹൃദയസംബന്ധമായ ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്), ഡയാലിസിസ് തുടങ്ങിയ രോഗങ്ങൾ പിടിപെടുന്ന അംഗങ്ങൾക്ക് 25,000 രൂപ ചികിത്സ സഹായവും നൽകുമെന്ന് ‘ഒരുമ’ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.