കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് 18ാമത് വാർഷികാഘോഷം ‘മഹോത്സവം 2കെ24’ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. വാർഷികാഘോഷം പ്രസിഡന്റ് ബിജു കടവി ഉദ്ഘാടനം ചെയ്തു. അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ് കോശി, ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ് കൺട്രി ഹെഡ് വിനോദ് കുമാർ, ശിഫ അൽ ജസീറ ഹെഡ് ഓഫ് ഓപറേഷൻസ് അസിം സേട്ട് സുലൈമാൻ, മനീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി മുകേഷ് ഗോപാലൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വനിതാവേദി ജനറൽ കൺവീനർ ജെസ്നി ഷമീർ, കളിക്കളം കൺവീനർ അനഘ രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗർഷോം അവാർഡ് ജേതാവ് ഷൈനി ഫ്രാങ്കിനെ ചടങ്ങിൽ ആദരിച്ചു. 10, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ആദരവും കുവൈത്തിൽ 12ൽ കൂടുതൽ മാർക്ക് നേടിയ ഹന്ന റയേൽ സക്കറിയക്കുള്ള മെമന്റോയും ക്യാഷ് അവാർഡ് വിതരണവും ചടങ്ങിൽ നടന്നു. സുവനീർ മാധ്യമ സമിതി കൺവീനർ വിഷ്ണു കരിങ്ങാട്ടിൽ, മനീഷ് കുമാറിന് കൈമാറി പ്രകാശനം ചെയ്തു.
ചെണ്ടമേളം, വെൽക്കം ഡാൻസ്, ഡിജെ എന്നിവയും അഞ്ജു ജോസഫ്, ലിബിൻ സക്കറിയ, വൈഷ്ണവ് ഗിരീഷ്, റയാന രാജ് എന്നിവർ ചേർന്നൊരുക്കിയ ഗാനസന്ധ്യയും അരങ്ങേറി. പ്രോഗ്രാം കൺവീനറും വൈസ് പ്രസിഡന്റുമായ ജഗദാംബരൻ സ്വാഗതവും ട്രഷറർ തൃതീഷ് കുമാർ നന്ദിയും പറഞ്ഞു. എം.എൽ. സിജു, സി.ഡി. ബിജു, ജിൽ ചിന്നൻ, ഷാന ഷിജു, സക്കീന അഷറഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.