കുവൈത്ത് സിറ്റി: കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സാലിഹ് അവിശ്വാസ പ്രമേയം അതിജയിച്ചു.അവിശ്വാസ പ്രമേയത്തിന്മേൽ ബുധനാഴ്ച നടന്ന വോെട്ടടുപ്പിൽ 13 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 35 എം.പിമാർ മന്ത്രിയിൽ വിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തിനായി നേർവഴിയിൽ സേവനം ചെയ്യുന്നത് തുടരുമെന്ന് മന്ത്രി അനസ് അൽ സാലിഹ് പ്രതികരിച്ചു. ആരും നിയമത്തിന് അതീതരല്ലെന്നും ജനങ്ങളുടെ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കുമെന്നുമുള്ള കുവൈത്ത് കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ കഴിഞ്ഞ ദിവസത്തെ പ്രസ്താവന മന്ത്രി ഉൗന്നിപ്പറഞ്ഞു.
ഇൗ ദിശയിൽ നിഷ്പക്ഷമായ ഇടപെടലുകളും നടപടിയും തുടരുമെന്ന് അദ്ദേഹം ആവർത്തിച്ചു.ശുെഎബ് അൽ മുവൈസിരി എം.പിയാണ് ആഭ്യന്തരമന്ത്രിക്കെതിരെ കുറ്റവിചാരണ നടത്തിയതും അവിശ്വാസ പ്രമേയം അവതരിപ്പിച്ചതും.ആഗസ്റ്റ് 12ന് ധനമന്ത്രി ബർറാക് അൽ ഷിത്താന്‍ എതിരെ സമർപ്പിക്കപ്പെട്ട അവിശ്വാസ പ്രമേയവും വിജയിച്ചിരുന്നില്ല. പാർലമെൻറിെൻറ വിശ്വാസം നേടിയ മന്ത്രി അനസ് അൽ സാലിഹിനെ കുവൈത്ത് കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.