കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര പുസ്തകോത്സവം ഒാൺലൈനായി വിജയകരമായി പുരോഗമിക്കുന്നു. ebookfair.nccal.gov.kw എന്ന വെബ്സൈറ്റ് വഴി പുസ്തകങ്ങൾ ഒാർഡർ ചെയ്യാം. നവംബർ 29ന് തുടങ്ങിയ ഒാൺലൈൻ പുസ്തകോത്സവം ഫെബ്രുവരി അവസാനം വരെ തുടരും. ഇതുവരെ 86,000 പേർ വെബ്സൈറ്റ് സന്ദർശിച്ചു. ഇതുവരെ 14,000 പുസ്തകങ്ങൾ വിറ്റുപോയി. ഇതിന് 2,60,000 ദീനാർ മൂല്യമുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ പുസ്തകോത്സവം ഉപേക്ഷിക്കുന്നതിന് പകരം ഒാൺലൈനായി സംഘടിപ്പിക്കാൻ തീരുമാനിച്ചത് വിജയകരമായെന്ന് നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് ആക്ടിങ് അസിസ്റ്റൻറ് സെക്രട്ടറി ജനറൽ ഡോ. ഇൗസ അൽ അൻസാരി പറഞ്ഞു. ലോകത്തിലെത്തന്നെ മികച്ച പുസ്തകോത്സവങ്ങളിലൊന്നായിരുന്നു കുവൈത്ത് അന്താരാഷ്ട്ര പുസ്തകോത്സവം. എല്ലാവർഷവും മിശ്രിഫിലെ ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ടിൽ നടക്കാറുള്ള അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 30ലേറെ രാജ്യങ്ങളിൽനിന്നുള്ള 500ലേറെ പ്രസാധകർ പെങ്കടുക്കാറുണ്ട്. മേളയുടെ 45ാമത് എഡിഷനാണ് ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ ഒാൺലൈനായി നടത്തുന്നത്. ചൈനീസ് പുസ്തകങ്ങളും വ്യാപകമായി വിറ്റുപോകുന്നതായി സാംസ്കാരിക പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.