കുവൈത്ത് സിറ്റി: നിരന്തരം ഇൻറർനെറ്റ് ബന്ധം തടസ്സപ്പെടുന്നത് ഒാൺലൈൻ വിദ്യാഭ്യാസത്തെ ബാധിക്കുന്നതായി പരാതി. സ്കൂൾ അധികൃതരെയും അധ്യാപകരെയും ഉദ്ധരിച്ച് അൽറായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒാൺലൈനായി നൽകുന്ന ക്ലാസുകൾ ഇടക്ക് തടസ്സപ്പെടുന്നത് തുടർച്ച നഷ്ടപ്പെടുത്തുന്നതായും കുട്ടികളിൽ മടുപ്പ് ഉണ്ടാക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. പൊതുവെ ഇപ്പോൾ ഇൻറർനെറ്റ് വേഗം കുറവാണെന്ന് പരാതിയുണ്ട്. ലോക്ഡൗണിൽ വീട്ടിലിരിക്കുന്നവർ കൂടുതലായി ഉപയോഗിക്കുന്നതിനാലാണ് വേഗം കുറയുന്നതെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ ഇൻറർനെറ്റ് സേവനത്തിെൻറ ഗുണനിലവാരം വർധിപ്പിക്കാൻ സർക്കാർ ശ്രമിച്ചുവരുകയാണ്. ഇൻറർനെറ്റ് വേഗം പരിശോധിക്കാൻ കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) ഉപഭോക്താക്കൾക്ക് അവസരമൊരുക്കിയത് ഇതിെൻറ ഭാഗമാണ്. http://speed.in.kw എന്ന വെബ്സൈറ്റ് വഴിയാണ് പരിശോധിക്കാൻ കഴിയുക. എല്ലാ നെറ്റ്വർക്കുകളും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ഉപഭോക്താക്കൾ സുതാര്യമായ വിവരം ലഭ്യമാക്കും. മൊബൈൽ ഫോണിലെ ഇൻറർനെറ്റിെൻറ വേഗമാണ് പരിശോധിക്കുന്നതെങ്കിൽ ഫോണിലെ വൈഫൈ ഒാഫ് ചെയ്തു വെക്കുക. അല്ലെങ്കിൽ വൈഫൈ വഴി ലഭിക്കുന്ന ഇൻറർനെറ്റിെൻറ വേഗമാണ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.