കുവൈത്ത് സിറ്റി: കുവൈത്ത് നാഷനൽ മ്യൂസിയത്തിൽനിന്ന് ഏതാനും പുരാവസ്തുക്കൾ കാണാതായ സംഭവത്തിൽ വസ്തുതാന്വേഷണ സമിതി രൂപവത്കരിച്ചു. രണ്ടാഴ്ചക്കുശേഷം സമിതി റിപ്പോർട്ട് സമർപ്പിക്കും.
പാർലമെൻറിലെ വിദ്യാഭ്യാസ, സാംസ്കാരിക സമിതി ചെയർമാൻ ഹമദ് അൽ മതർ എം.പി അറിയിച്ചതാണിത്. പാർലമെൻറ് സമിതി സാംസ്കാരികമന്ത്രി അബ്ദുറഹ്മാൻ ബദ അൽ മുതൈരിയുമായി വിഷയത്തിൽ കൂടിക്കാഴ്ച നടത്തി.
ബി.സി 6000 വരെ പഴക്കമുള്ള ശിലായുഗ അവശിഷ്ടങ്ങൾ എളുപ്പം തകർക്കാൻ കഴിയുന്ന ഇരുമ്പ് മുൾവേലിയുടെ മാത്രം സംരക്ഷണത്തിൽ വെച്ചതിനെ എം.പി ചോദ്യംചെയ്തു. മോഷണം തടയാനും വിലപിടിപ്പുള്ള വസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്താനും പ്രത്യേക സെക്യൂരിറ്റി കമ്പനി രൂപവത്കരിക്കണമെന്ന് അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു.
മ്യൂസിയത്തിലെ വസ്തുക്കളുടെ സംരക്ഷണത്തിന് നടപടികൾ കർശനമാക്കുമെന്ന് നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് അധികൃതർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.