കുവൈത്ത് സിറ്റി: ഇറാഖിൽ 32 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തിൽ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അനുശോചിച്ചു. ഇറാഖ് പ്രസിഡൻറ് ബർഹാം സാലിഹ്, പ്രധാനമന്ത്രി മുസ്തഫ അൽ കദ്മി എന്നിവർക്ക് അയച്ച സന്ദേശത്തിലാണ് കുവൈത്ത് അമീർ അനുശോചനം അറിയിച്ചത്.
നിരപരാധികളെ ലക്ഷ്യം വെക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾ ഒരുനിലക്കും അംഗീകരിക്കാനാകില്ലെന്നും അയൽരാജ്യത്തിെൻറ വേദനയോട് പങ്കുചേരുന്നതായും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താൻ ഇറാഖ് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ നൽകുന്നതായും കുവൈത്ത് ഭരണാധികാരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.