ഡോ. ​ഹു​സൈ​ൻ മ​ട​വൂ​രു​മാ​യി കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദാ സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ഗ​ൾ​ഫ് രാ​ഷ്ട്ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത് മി​ക​ച്ച പ്രോ​ത്സാ​ഹ​നം -ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ

കു​വൈ​ത്ത് സി​റ്റി: ഗ​ൾ​ഫ് രാ​ഷ്ട്ര​ങ്ങ​ളി​ലെ ഭ​ര​ണ​കൂ​ട​ങ്ങ​ൾ ഇ​സ്‌​ലാ​ഹി സെ​ന്റ​റു​ക​ൾ​ക്ക് ന​ല്ല സ​ഹാ​യ​വും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കു​ന്ന​താ​യി കേ​ര​ള ന​ദ്‍വ​തു​ൽ മു​ജാ​ഹി​ദീ​ൻ ഉ​പാ​ധ്യ​ൻ ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ. ഔ​ഖാ​ഫ് ഇ​സ്‍ലാ​മി​ക മ​ന്ത്രാ​ല​യ​ങ്ങ​ൾ, ജാ​ലി​യാ​ത്ത് ഓ​ഫി​സു​ക​ൾ, ദ​അ്‍വ സെ​ന്റ​റു​ക​ൾ, ചാ​രി​റ്റി സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ല്ല നി​ല​യി​ൽ ന​ട​ന്നു​വ​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഖു​ർ​ആ​ൻ പ​ഠ​ന​സം​വി​ധാ​ന​ങ്ങ​ളും മ​ല​യാ​ള ജു​മു​അ ഖു​തു​ബ​ക​ളും ഈ​ദ് ഗാ​ഹു​ക​ളും മ​ദ്റ​സ​ക​ളും ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും ഇ​തി​ൽ പ്ര​ധാ​ന​മാ​ണെ​ന്നും ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ വ്യ​ക്ത​മാ​ക്കി.

കു​വൈ​ത്തി​ലെ​ത്തി​യ ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ ഹു​ദാ സെ​ന്റ​ർ പ്ര​വ​ർ​ത്ത​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ജൂ​ലൈ 27ന് ​മ​ല​പ്പു​റം പു​ളി​ക്ക​ൽ ജാ​മി​അ സ​ല​ഫി​യ്യ കാ​മ്പ​സി​ൽ ന​ട​ക്കു​ന്ന ഗ​ൾ​ഫ് ഇ​സ്‍ലാ​ഹി സം​ഗ​മ​ത്തി​ൽ വ​ൻ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഗ​മ​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ദ്ദേ​ഹം ച​ർ​ച്ച ചെ​യ്തു. എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും പ്ര​ത്യേ​കം പ​രി​പാ​ടി​ക​ളും പാ​ര​ന്റി​ങ്, കൗ​ൺ​സ​ലി​ങ്, സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം, കു​ടും​ബ ഭ​ദ്ര​ത തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും സം​ഗ​മ​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യും. കു​വൈ​ത്ത് ഹു​ദാ സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ അ​ട​ക്കാ​നി, വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ടു​വ​ള്ളി, ട്ര​ഷ​റ​ർ ജ​സീ​ർ പു​ത്തൂ​ർ പ​ള്ളി​ക്ക​ൽ എ​ന്നി​വ​രും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Islahi Centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.