കുവൈത്ത് സിറ്റി: സിറിയൻ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ അധിനിവേശം വിപുലീകരിക്കാനുള്ള ഇസ്രായേൽ തീരുമാനത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇസ്രായേൽ നടപടി യു.എൻ ചാർട്ടർ, അന്താരാഷ്ട്ര നിയമം, യു.എൻ രക്ഷാസമിതി പ്രമേയങ്ങൾ എന്നിവക്ക് വിരുദ്ധമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. തുടർച്ചയായ ഇസ്രായേൽ അധിനിവേശം സിറിയയുടെയും മിഡിൽ ഈസ്റ്റ് മേഖലയുടെയും സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ കുവൈത്ത് ഈ ലംഘനങ്ങളെ അപലപിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
ഗോലാൻ കുന്നുകൾ സിറിയൻ, അറബ് ദേശങ്ങളുടെ ഭാഗമാണെന്നും ഇസ്രായേലിന് അതിന്മേൽ നിയമപരമോ ഭരണപരമോ ആയ അവകാശങ്ങളില്ലെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സിറിയയുടെ പരമാധികാരത്തെയും അതിന്റെ ദേശങ്ങളുടെ ഐക്യത്തെയും മാനിക്കേണ്ടതിന്റെ ആവശ്യകതയും കുവൈത്ത് ചൂണ്ടിക്കാട്ടി.
സിറിയയിൽ പ്രതിപക്ഷ മുന്നേറ്റത്തിൽ ബശ്ശാറുൽ അസദിന് അധികാരം നഷ്ടപ്പെട്ടതിന് പിറകെയാണ് ഗോലാൻ കുന്നുകളിലേക്ക് ഇസ്രായേൽ കടന്നുകയറിയത്. ഇത് വ്യാപിപ്പിക്കാനാണ് ഇസ്രായേൽ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.