കുവൈത്ത് സിറ്റി: ‘പൊരുതുന്ന ജനതക്കൊപ്പം’ തലക്കെട്ടിൽ യൂത്ത് ഇന്ത്യ കുവൈത്ത് ഫർവാനിയ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കരാറുകളും കാറ്റിൽ പറത്തി പിഞ്ചുകുഞ്ഞുങ്ങളെ അടക്കം കൊന്നുകളയുന്ന വംശീയ നരനായാട്ടാണ് ഫലസ്തീനിൽ നടക്കുന്നതെന്ന് സംഗമം അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി ഇസ്രായേലിന്റെ അധിനിവേശത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതക്കും അവരുടെ പ്രതിരോധത്തിനും സംഗമം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. അൻസാർ അസ്ഹരി അധ്യക്ഷത വഹിച്ചു. കെ.ഐ.ജി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ ഫലസ്തീൻ സമ്പൂർണ ചരിത്രം അവതരിപ്പിച്ചു. കെ.ഐ.ജി ഏരിയ പ്രസിഡന്റ് സി.കെ. നജീബ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, ഐവ പ്രസിഡന്റ് മഹ്ബൂബ അനീസ്, യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് ഹശീബ്, ജനറൽ സെക്രെട്ടറി സിജിൽ ഖാൻ തുടങ്ങിയവർ പങ്കെടുത്തു. ശിഹാബ് ഖിറാഅത്ത് നടത്തി. സദറുദ്ദീൻ സ്വാഗതവും എൽ.വി. നഈം നന്ദിയും പറഞ്ഞു. ജവാദ്, അൻവർ ഇസ്മായീൽ, യാസിർ, മുഖസിത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.