കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഫർവാനിയ ഏരിയ വനിത സംഗമങ്ങൾ നാല് യൂനിറ്റുകളിലായി നടന്നു.
അൽറഷീദി, ഗസ്സാലി എന്നിവയുടെ സംഗമത്തിൽ ഷഹനാസ് നജീബ് അധ്യക്ഷത വഹിച്ചു. ‘ഖുർആൻ നമ്മുടെ ഹൃദയ വസന്തം’ വിഷയത്തിൽ മെഹബൂബ അനീസ് മുഖ്യപ്രഭാഷണം നടത്തി. ഷെബീന ഷുക്കൂർ സ്വാഗതവും ഫസ്ന നസീർ നന്ദിയും പറഞ്ഞു.
ഖൈത്താൻ യൂനിറ്റിൽ നടന്ന സംഗമത്തിൽ പി.ടി.പി. ആയിഷ അധ്യക്ഷത വഹിച്ചു. ‘മരണ സ്മരണയും ഇഹപര വിജയവും’ വിഷയത്തിൽ റസീന മുഹിയുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. ഫെമിത അഹമ്മദ് സ്വാഗതവും ഹിബ സജാദ് നന്ദിയും പറഞ്ഞു.
റിഗ്ഗയ് യൂനിറ്റ് സംഗമത്തിൽ ഷെബീന റസാഖ് അധ്യക്ഷത വഹിച്ചു. ‘ഖുർആൻ നിത്യ ജീവിതത്തിൽ’ വിഷയത്തിൽ ഷെബീന റസാഖ് മുഖ്യപ്രഭാഷണം നടത്തി. ആശിഫ ഷബീസ് ആരോഗ്യ ക്ലാസെടുത്തു. ഹുദ അബ്ദുല്ല സ്വാഗതവും നാജിയ ഫഹീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.