കുവൈത്ത് സിറ്റി: മരുഭൂമിയുടെ ചൂടിന് കുളിരേകുന്ന ജഹ്റ നേച്ചർ റിസർവ് വീണ്ടും സജ്ജമായി. തടാകത്തിനരികിൽ സസ്യജന്തുജാലങ്ങളെ കണ്ട് സവിശേഷമായ അന്തരീക്ഷത്തിൽ കഴിയാൻ ഈ ശൈത്യകാലത്ത് ജഹ്റയിലെത്താം. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കും ശേഷം, ജഹ്റ നേച്ചര്‍ റിസര്‍വ് സന്ദർശകർക്കായി തുറന്നതായി എൻവയൺമെന്റ് പബ്ലിക് അതോറിറ്റി (ഇ.പി.എ) അറിയിച്ചു. സന്ദർശനത്തിന് മുൻകൂർ ഓൺലൈൻ ബുക്കിങ് നിർബന്ധമാണ്. https://khadamat.epa.org.kw/jahra_visits എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. തടാകങ്ങളാണ് കുവൈത്തിലെ മറ്റു റിസര്‍വുകളില്‍നിന്ന് ജഹ്റ നേച്ചര്‍ റിസര്‍വിനെ വ്യത്യസ്തമാക്കുന്നത്.
പ്രാദേശിക പക്ഷി ഇനങ്ങളെ കൂടാതെ മുന്നൂറോളം ദേശാടനപ്പക്ഷികളും നിരവധി ജീവജാലങ്ങളും റിസര്‍വിന്റെ സമ്പത്താണ്. കടലിനോട് ചേര്‍ന്ന് വളരുന്ന കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടെ 70 ഓളം സസ്യഇനങ്ങളും ഇവിടെയുണ്ട്. 1987ല്‍ സംരക്ഷിത പ്രദേശമാക്കി മാറ്റിയ പ്രദേശത്തെ കദ്മ എന്നാണ് ജഹ്റ നിവാസികള്‍ വിളിച്ചിരുന്നത്. ഈർപ്പം നിലനിൽക്കുന്ന മണ്ണ്, സസ്യജന്തുജാലങ്ങൾ എന്നിവ ഈ പ്രകൃതിദത്ത റിസർവിന്റെ പ്രത്യേകതയാണ്. വടക്ക് ഖുവൈസത്ത് മുതല്‍ തെക്ക് ജാബിര്‍ അല്‍ അഹമ്മദ് വരെ 18 ചതുരശ്ര കി.മീറ്റര്‍ വിസ്തൃതിയിലാണ് റിസര്‍വ് സ്ഥിതി ചെയ്യുന്നത്. സന്ദർശനത്തിന് അഞ്ചോ അതില്‍ താഴെയോ ആളുകളുടെ ഗ്രൂപ്പിന് 10 ദീനാറാണ് പ്രവേശന ഫീസ്. അധികമായി വരുന്ന ഓരോ വ്യക്തിക്കും രണ്ടു ദീനാര്‍ നല്‍കണം.
സന്ദര്‍ശകര്‍ വാഹനങ്ങള്‍ റിസര്‍വിനു പുറത്ത് പാര്‍ക്ക് ചെയ്യണം. കഴിഞ്ഞ വർഷവും വലിയ നവീകരണ പ്രവർത്തനങ്ങൾ ഇവിടെ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.