കുവൈത്ത് സിറ്റി: ജനത കൾച്ചറൽ സെന്റർ (ജെ.സി.സി) കുവൈത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫൈസൽ മഞ്ചേരി റമദാൻ സന്ദേശം നൽകി. പലതായിരിക്കെതന്നെ ഒന്നാകാൻ കഴിയുമെന്ന ഇന്ത്യൻ മാജിക്കിന് മാറ്റം വന്നുകൊണ്ടിരിക്കുന്ന ഖേദകരമായ അവസ്ഥയാണിന്നെന്നും വിദ്വേഷ പ്രചാരണം വലിയ തോതിൽ നടക്കുന്ന പശ്ചാത്തലത്തിൽ ഇഫ്താർ സംഗമങ്ങളുടെ പ്രാധാന്യം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു.
കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി സംസാരിച്ചു. ജെ.സി.സി ജനറൽ സെക്രട്ടറി പ്രദീപ് പട്ടാമ്പി സ്വാഗതവും പ്രോഗ്രാം കൺവീനർ രാമചന്ദ്രൻ നന്ദിയും പറഞ്ഞു. ഖലീൽ, ഷാജുദ്ദീൻ, പ്രശാന്ത്, അബ്ദുൽ റഷീദ്, വിഷ്ണു, ഷൈൻ, ശരത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.