കുവൈത്തികൾക്ക്​  ജോലി വേണ്ട

കുവൈത്ത്​ സിറ്റി: സഹകരണ സംഘങ്ങളിലെ ജോലി ഏറ്റെടുക്കുന്നതിന്​ സ്വദേശികൾക്ക്​ വിമുഖത. ബന്ധപ്പെട്ട മേഖലയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്​ അൽ ജരീദ ദിനപത്രമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. രാജ്യത്തെ സഹകരണ സംഘങ്ങളിൽ ആകെ 35ൽ താഴെ സ്വദേശികളാണ്​ ജോലി ചെയ്യുന്നതെന്ന്​ റിപ്പോർട്ടിൽ പറയുന്നു. 82 പേർ ഇവിടെ ജോലി ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച്​ അപേക്ഷ നൽകി ഇൻറർവ്യൂ കഴിഞ്ഞ്​ നിയമനത്തിന്​ ക്ഷണിക്കപ്പെ​​െട്ടങ്കിലും ഭൂരിഭാഗവും ജോലിക്കെത്തിയില്ല. സ്വദേശിവത്​കരണത്തിനുള്ള സർക്കാർ വകുപ്പിൽ 1100 സ്വദേശികൾ സഹകരണ സംഘങ്ങളിൽ ജോലിക്ക്​ തയാറായി അപേക്ഷ നൽകിയിട്ടുണ്ട്​. 
Tags:    
News Summary - job-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.