മ​റൈ​ൻ റൂ​ട്ടി​ന് ബ​ദ​ലാ​യി; ഇ​നി ഇ​ന്റ​ർ​നെ​റ്റ് ത​ട​സ്സം പേ​ടി​ക്കേ​ണ്ട

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഇ​നി ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ത്തി​ൽ ത​ട​സ​ങ്ങ​ളു​ണ്ടാ​കി​ല്ല. യൂ​റോ​പ്പി​നെ ഗ​ൾ​ഫ് ഇ​റാ​ഖ് റൂ​ട്ടു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ അ​ന്താ​രാ​ഷ്ട്ര ഇ​ട​നാ​ഴി ആ​രം​ഭി​ച്ച​താ​യി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (സി​ട്രാ) അ​റി​യി​ച്ചു. ഇ​തു​വ​ഴി കു​വൈ​ത്തി​ൽ നി​ന്ന് യൂ​റോ​പ്പി​ലേ​ക്ക് ഇ​റാ​ഖി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വി​വ​ര​ങ്ങ​ൾ വേ​ഗ​ത്തി​ലും സു​ര​ക്ഷി​ത​മാ​യും കൈ​മാ​റാ​ൻ ക​ഴി​യും. ഇ​ട​ക്കി​ടെ​യു​ള്ള ത​ക​രാ​റും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും മ​റൈ​ൻ റൂ​ട്ടു​ക​ളു​ടെ സേ​വ​ന​ത്തെ ബാ​ധി​ക്കു​ന്ന​തി​നാ​ൽ പു​തി​യ റൂ​ട്ട് ഇ​തി​ന് ബ​ദ​ലാ​കും. ലാ​ൻ​ഡ് റൂ​ട്ട് കേ​ബി​ളി​ന് 100 ജി.​ബി ശേ​ഷി​യു​ണ്ട്. ഇ​ത് വ​ൻ​കി​ട ക​മ്പ​നി​ക​ൾ​ക്കും അ​ന്താ​രാ​ഷ്ട്ര സേ​വ​ന ദാ​താ​ക്ക​ൾ​ക്കും വി​ശ്വ​സ​നീ​യ​മാ​യ ഒ​ന്നാ​കും. സാ​ജി​ൽ ടെ​ലി​കോ​മി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി.

‘ഇ​റാ​ഖ് റൂ​ട്ട്’ സു​ര​ക്ഷി​ത ഡി​ജി​റ്റ​ൽ ആ​ശ​യ​വി​നി​മ​യ​ത്തി​ൽ കു​വൈ​ത്തി​ന്റെ പ്ര​തി​ച്ഛാ​യ വ​ർ​ധി​പ്പി​ക്കു​മെ​ന്നും രാ​ജ്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്കും പി​ന്തു​ണ ന​ൽ​കു​മെ​ന്നും സി​ട്രാ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല അ​ൽ അ​ജ്മി പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വേ​ഗ​ത്തി​ലു​ള്ള സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യി പു​തി​യ ലാ​ൻ​ഡ് റൂ​ട്ട് ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​റാ​ഖി ഇ​ൻ​ഫോ​ർ​മാ​റ്റി​ക്‌​സ് ആ​ൻ​ഡ് ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ പ​ബ്ലി​ക് ക​മ്പ​നി​യു​മാ​യി (ഐ.​ടി.​പി.​സി) സ​ഹ​ക​രി​ച്ചാ​ണ് റൂ​ട്ട് ആ​രം​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ട​ൽ വ​ഴി​യു​ള്ള ഇ​ന്റ​ർ​നെ​റ്റ് കേ​ബി​ളി​ൽ ത​ക​രാ​റു​ക​ൾ സം​ഭ​വി​ക്കു​ന്ന​ത് രാ​ജ്യ​ത്തെ സേ​വ​ന​ങ്ങ​ളി​ൽ ത​ട​സ്സം സൃ​ഷ്ടി​ക്കാ​റു​ണ്ട്. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പും ഇ​ത്ത​രം ത​ക​രാ​റു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു. താ​ത്കാ​ലി​ക ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ചാ​ണ് ഇ​വ മ​റി​ക​ട​ക്കാ​റ്. എ​ന്നാ​ൽ ഇ​ത് ഇ​ന്റ​ർ​നെ​റ്റ് വേ​ഗ​ത കു​റ​ക്കാ​റു​ണ്ട്. പു​തി​യ ലാ​ൻ​ഡ് റൂ​ട്ട് ആ​രം​ഭി​ച്ച​ത് ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ സ​ഹാ​യി​ക്കും.

Tags:    
News Summary - Land route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.