ബിദൂനികൾക്ക് തൊഴിൽ രജിസ്ട്രേഷന് ആപ്പ്

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ ബിദൂൻ വിഭാഗത്തിന് കൂടുതൽ അവസരങ്ങളൊരുക്കാൻ മാൻപവർ അതോറിറ്റി ഒരുങ്ങുന്നു. ഇതിനായി തയ്‌സീർ (Tayseer) എന്ന പേരിൽ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആരംഭിച്ചതായി മാൻപവർ അതോറിറ്റി ഡയറക്ടർ അഹമ്മദ് അൽ മൂസ പറഞ്ഞു.സ്വകാര്യമേഖലയിൽ തൊഴിൽ തേടുന്ന ബിദൂനികൾക്ക് ഇത് വഴി രജിസ്റ്റർ ചെയ്യാം. സ്വകാര്യ മേഖലയിൽ വിദേശികൾക്ക് പകരം രാജ്യത്തു തന്നെയുള്ള പൗരത്വരഹിതരെ കൂടുതൽ ഉൾപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് തയ്‌സീർ പ്ലാറ്റ്ഫോം തയാറാക്കിയത്. സ്വകാര്യ മേഖലയിൽ ജോലിയെടുക്കാൻ കുവൈത്തികൾ താൽപര്യം കാണിക്കാത്ത സ്ഥിതിയുണ്ട്. ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവർക്ക് മാൻപവർ...

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ ബിദൂൻ വിഭാഗത്തിന് കൂടുതൽ അവസരങ്ങളൊരുക്കാൻ മാൻപവർ അതോറിറ്റി ഒരുങ്ങുന്നു. ഇതിനായി തയ്‌സീർ (Tayseer) എന്ന പേരിൽ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആരംഭിച്ചതായി മാൻപവർ അതോറിറ്റി ഡയറക്ടർ അഹമ്മദ് അൽ മൂസ പറഞ്ഞു.

സ്വകാര്യമേഖലയിൽ തൊഴിൽ തേടുന്ന ബിദൂനികൾക്ക് ഇത് വഴി രജിസ്റ്റർ ചെയ്യാം. സ്വകാര്യ മേഖലയിൽ വിദേശികൾക്ക് പകരം രാജ്യത്തു തന്നെയുള്ള പൗരത്വരഹിതരെ കൂടുതൽ ഉൾപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് തയ്‌സീർ പ്ലാറ്റ്ഫോം തയാറാക്കിയത്. സ്വകാര്യ മേഖലയിൽ ജോലിയെടുക്കാൻ കുവൈത്തികൾ താൽപര്യം കാണിക്കാത്ത സ്ഥിതിയുണ്ട്.

ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവർക്ക് മാൻപവർ അതോറിറ്റി അവസരമൊരുക്കിയപ്പോൾ ഭൂരിഭാഗവും തയാറായില്ല. ജോലിക്ക് കയറിയവർ തന്നെ രാജിവെക്കുന്ന പ്രവണതയാണ്. പതിറ്റാണ്ടുകളായി കുവൈത്തിൽ ജീവിക്കുന്ന, എന്നാൽ കുവൈത്ത് പൗരത്വമില്ലാത്ത ബിദൂനികളുടെ പുനരധിവാസവും സർക്കാറിന് മുന്നിലുള്ള അജണ്ടയാണ്. സ്വദേശികൾ കഴിഞ്ഞാൽ കുവൈത്ത് ഭരണകൂടം പരിഗണന നൽകുന്നത് ബിദൂനികൾക്കാണ്.

സ്വകാര്യ മേഖലയിൽ പരമാവധി ബിദൂനികൾക്ക് ജോലി കണ്ടെത്താൻ കഴിഞ്ഞാൽ പുനരധിവാസ വിഷയത്തിൽ സർക്കാറിന് ആശ്വാസമാകും. രാജ്യത്തെ വിദേശികളുടെ എണ്ണം കുറച്ച് ജനസംഖ്യ സന്തുലനം സാധ്യമാക്കാനും അധികൃതർ ശ്രമിക്കുന്നു. സ്വകാര്യ മേഖല ഒഴിവുകളിൽ വിദേശികളെ ഒഴിവാക്കി ബിദൂനികളെ നിയമിക്കുന്നത് ജനസംഖ്യ സന്തുലന ശ്രമങ്ങൾക്കും സഹായകമാവുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. രാജ്യത്ത് 85000 ബിദൂനികൾ ഉള്ളതായാണ് കണക്ക്.

Tags:    
News Summary - Job Registration App for Bidunis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.