റസ്റ്റാറന്റ് ഓണേഴ്സ് അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ നൗഷാദ് മദനി കാക്കവയൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ലഹരിയും അതിക്രമങ്ങളും സൃഷ്ടിക്കുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാൻ വ്യത്യസ്ത സംഘടനകൾ പരസ്പരം കൈകോർത്ത് പ്രവർത്തിക്കണമെന്ന് പണ്ഡിതനും വാഗ്മിയുമായ നൗഷാദ് മദനി കാക്കവയൽ അഭിപ്രായപ്പെട്ടു. റസ്റ്റാറന്റ് ഓണേഴ്സ് അസോസിയേഷൻ (റോക്) സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തിന്മകളുടെ താക്കോലായ ലഹരി ഉപയോഗം മനുഷ്യനെ പരസ്പര ശത്രുതയിലേക്ക് നയിക്കുമെന്നും അദ്ദേഹം ഉണർത്തി. ഖൈത്താൻ രാജധാനി പാലസ് റസ്റ്റാറന്റിൽ സംഗമം റോക് ചെയർമാൻ അബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷബീർ മണ്ടോളി അധ്യക്ഷത വഹിച്ചു.
മെഡെക്സ് ഗ്രൂപ് ചെയർമാൻ മുഹമ്മദ് അലി, മാംഗോ ഹൈപ്പർ എം.ഡി. റഫീഖ് അഹ്മദ്, വിവിധ സംഘടന പ്രതിനിധികളായ ഇബ്രാഹിം കുന്നിൽ, എം.ആർ. നാസർ, പി.ടി.ശരീഫ്, ഹാഫിള് മുഹമ്മദ് അസ്ലം, മുഹമ്മദ് റാഫി എൻ, അബൂബക്കർ സിദിഖ് മദനി,സത്താർ കുന്നിൽ, ഷറഫുദ്ദിൻ കണ്ണേത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി.
യൂനുസ് സലിം, അപ്സര മഹമൂദ്, ബഷീർ ബാത്ത, ഡോ.റാഷിദ്, ബക്കർ തിക്കോടി, എം.സി. നിസാർ എന്നിവർ സംബന്ധിച്ചു. നിദാൽ മഹമൂദ് ഖിറാഅത് നടത്തി. ജനറൽ സെക്രട്ടറി ഖമറുദ്ദീൻ സ്വാഗതവും ട്രഷറർ പി.വി.നജീബ് നന്ദിയും പറഞ്ഞു.പ്രോഗ്രാം കൺവീനർ ഇ.സി.സുബൈർ, എൻ.കെ. അബ്ദുറഹീം, ഷാഫി മഫാസ്, മുഹമ്മദ് ഹയ,വി.പി. റുഹൈൽ, ബി. കെ.മജീദ്, സി.പി.അഷ്റഫ്, ഇക്ബാൽ, റഷീദ് തൃശൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.