കേന്ദ്രത്തിന്റേത് ഭയപ്പെടുത്തി ഭരിക്കുകയെന്ന തന്ത്രം- ഡോ. രാജാ ഹരിപ്രസാദ്

കു​വൈ​ത്ത് സി​റ്റി: ഭ​യ​പ്പെ​ടു​ത്തി ഭ​രി​ക്കു​ക​യെ​ന്ന ത​ന്ത്ര​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ ഡോ.​രാ​ജാ ഹ​രി​പ്ര​സാ​ദ്. ഇ​തി​നെ​തി​രെ കേ​ര​ള​ത്തി​ൽ​നി​ന്നാ​ണ് ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ല്പു​ണ്ടാ​വു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ല കു​വൈ​ത്ത് 44ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വ​ച്ഛ​മാ​യി ഉ​റ​ങ്ങാ​ൻ ഭ​യം തോ​ന്നു​ന്നൊ​രു കാ​ല​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പു​തി​യ പ്ര​സി​ഡ​ന്റ് കെ.​കെ. ശൈ​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ര​ജീ​ഷ്, ലോ​ക കേ​ര​ള സ​ഭാം​ഗം ആ​ർ നാ​ഗ​നാ​ഥ​ൻ, നോ​ർ​ക്ക ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം എ​ൻ. അ​ജി​ത് കു​മാ​ർ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി പ്ര​ജോ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ അ​ജ്നാ​സ് മു​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്റ് ബി​ജോ​യ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ജെ. ​സ​ജി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. 

Tags:    
News Summary - kala kuwait 44th anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.