കുവൈത്ത് സിറ്റി: കല കുവൈത്ത് ഏര്‍പ്പെടുത്തിയ ഒമ്പതാമത് ചാര്‍ട്ടേഡ് വിമാനം വെള്ളിയാഴ്ച രാവിലെ എട്ടിന് കൊച്ചിയിലേക്ക് പറന്നു.316 പേരാണ് യാത്രയായത്. കല കുവൈത്ത് ഇതുവരെ ഒമ്പത് വിമാനങ്ങളിലായി 2900 പേരെയാണ് നാട്ടിലയച്ചത്.
വിമാനത്താവളത്തില്‍ യാത്രക്കാരെ സഹായിക്കാൻ വളൻറിയര്‍മാരുടെ സേവനവും ഏര്‍പ്പെടുത്തി. മുഴുവന്‍ യാത്രക്കാര്‍ക്കും പി.പി.ഇ കിറ്റുകള്‍ സൗജന്യമായി നല്കി. ചാർട്ടേഡ് വിമാന സർവിസിനായുള്ള പ്രവർത്തനങ്ങളിൽ സഹകരിച്ച ഇന്ത്യൻ എംബസി, കുവൈത്ത് എയർവേസ് അധികൃതർ ഉൾപ്പെടെയുള്ളവർക്ക് നന്ദി അറിയിക്കുന്നതായി കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് എന്നിവർ പറഞ്ഞു. വിമാനത്താവളത്തിൽ യാത്രക്കാരെ സഹായിക്കാനെത്തിയ കല കുവൈത്ത് വളൻറിയർമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.