കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് സാഹിത്യ വിഭാഗത്തിെൻറ ന േതൃത്വത്തിൽ പ്രവാസി മലയാളികൾക്കായി സാഹിത്യോത്സവം സംഘടിപ്പിച്ചു. അബ്ബാസിയ കല സെൻ ററിൽ വെച്ചു നടന്ന മത്സരങ്ങളിൽ അമ്പതോളം പേർ പങ്കെടുത്തു. അക്കാദമിക സാഹിത്യ രംഗത്ത് ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയും നിലവിൽ പബ്ലിക് സർവിസ് കമീഷൻ അംഗവുമായ ഡോ. ജിനു സക്കറിയ ഉമ്മൻ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു.
കല കുവൈത്ത് പ്രസിഡൻറ് ടി.വി. ഹിക്മത്ത് അധ്യക്ഷത വഹിച്ചു.
എഴുത്തുകാരനും കല കുവൈത്ത് പ്രവർത്തകനുമായ സാം പൈനുംമൂട് സംസാരിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി ആശാലത ബാലകൃഷ്ണൻ മത്സരങ്ങളെക്കുറിച്ചുള്ള വിശദീകരണം നൽകി. കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിലായി രചനാമത്സരങ്ങളും കവിതാപാരായണ മത്സരവുമാണ് സാഹിത്യോത്സവത്തിെൻറ ഭാഗമായി ഒരുക്കിയിരുന്നത്. കവിതാപാരായണ മത്സരത്തിൽ രാജീവ് ചുണ്ടമ്പറ്റ ഒന്നാം സമ്മാനവും, ദേവി ഗോപാലകൃഷ്ണൻ നായർ, ലിജി ചാക്കോ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥനങ്ങൾ കരസ്ഥമാക്കി.
രചനാ മത്സരങ്ങളുടെ ഫലം ഉടനെ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മത്സര വിജയികൾക്കുള്ള സമ്മനദാനം കല കുവൈത്ത് ഒക്ടോബറിൽ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയിൽ വെച്ച് നടക്കും. മത്സരാർഥികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ സാഹിത്യോത്സവം കുവൈത്തിലെ സാഹിത്യ പ്രേമികൾക്കു വേറിട്ട അനുഭവമായി മാറി. ജനറൽ സെക്രട്ടറി സെക്രട്ടറി ടി.കെ സൈജു സ്വാഗതവും അബ്ബാസിയ മേഖല സെക്രട്ടറി ശൈമേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.