കുവൈത്ത് സിറ്റി: കണ്ണൂർ എയർപോർട്ടിന് പോയന്റ് ഓഫ് കാൾ പദവി നൽകാതെ വിമാനത്താവളത്തിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ നടത്തുന്ന നിരാഹാര സമരത്തിന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ -കല കുവൈത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കണ്ണൂർ എയർപോർട്ട് സമരസമിതി ചെയർമാൻ രാജീവ് ജോസഫ് സെപ്റ്റംബർ 15 മുതൽ നിരാഹാര സമരം അനുഷ്ഠിക്കുകയാണ്.
വടക്കേ മലബാറിന് ഏറെ ഗുണകരമാകുന്ന കണ്ണൂർ എയർപോർട്ടിന്റെയും ഒരു നാടിന്റെയും വികസനത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പ്രവാസി സമൂഹം ഒന്നടങ്കം മുന്നോട്ടു വരേണ്ടതുണ്ട്. കണ്ണൂർ എയർപോർട്ടിന് പോയന്റ് ഓഫ് കാൾ പദവി നൽകണമെന്നും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും കല കുവൈത്ത് പ്രസിഡന്റ് അനുപ് മങ്ങാട്ട്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.