കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് കണ്ണൂർ ജില്ല പ്രസിഡൻറായി നഈം ചാലാടിനെ തെരഞ്ഞെടുത്തു. റിഷ്ദിൻ അമീർ സെക്രട്ടറിയും. എസ്.എ.പി. ശറഫുദ്ദീൻ ട്രഷററുമാണ്. വൈസ് പ്രസിഡൻറായി പി.ടി.പി. ആയിശയേയും അസി. സെക്രട്ടറിയായി കെ.ടി. സലീജിനെയും അസി. ട്രഷററായി യൂനുസ് കാനോത്തിനെയും തെരഞ്ഞെടുത്തു.
അബ്ദുൽ വാഹിദ്, ജസീൽ ചെങ്ങളാൻ, ഖലീലുറഹ്മാൻ, കെ.വി. ഫൈസൽ, അഫ്സൽ ഉസ്മാൻ, നിഹാദ്, മുനീർ മഠത്തിൽ, എം.എ. മുനീർ മഠത്തിൽ, അബ്ദുൽ കലാം, ഫെമിന കലാം എന്നിവരെ എക്സ്ക്യൂട്ടിവ് അംഗങ്ങളായും തെരഞ്ഞെടുത്തു. കേന്ദ്ര പ്രസിഡൻറ് അൻവർ സഈദ് അധ്യക്ഷത വഹിച്ച ജില്ല പ്രവർത്തക സംഗമത്തിൽ കേന്ദ്ര വൈസ് പ്രസിഡൻറ് റസീന മൊഹിയുദ്ദീൻ, കേന്ദ്ര ജനറൽ സെക്രട്ടറി ഗിരീഷ് വയനാട്, കേന്ദ്ര സെക്രട്ടറി അശ്കർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.ടി.പി. ആയിശ സ്വാഗതവും ജസീൽ ചെങ്ങളാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.