കുവൈത്ത് സിറ്റി: കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കിയ) ഭാരവാഹികളെ െതരഞ്ഞെടുത്തു. മനോഹരൻ (രക്ഷ.), ഷെറിൻ മാത്യു (പ്രസി.), സന്തോഷ് കുമാർ (വൈസ് പ്രസി.), ഫ്രാൻസിസ് ജോസഫ് (ജന. സെക്ര.), ഹരീന്ദ്രൻ (ട്രഷ.), സന്ദീപ് (ജോ. സെക്ര.), പ്രകാശൻ (ഫിനാൻസ് ജോ. സെക്ര.), ദീപു അഗസ്റ്റിൻ (ഡേറ്റ മാനേജ്മെൻറ്), ഷാനോ മാത്യു (ആർട്ട് സെക്ര.), അനൂപ് (സ്പോർട്സ് സെക്ര.), സഹദേവൻ (വെൽഫെയർ സെക്ര.), റെജിൻ അശോക് (മെംബർഷിപ് സെക്ര.), ഷാമു (റിന്യുവൽ സെക്ര.), ബിജു കൊട്ടാരം (പ്രോഗ്രാം കൺ.), പ്രേമൻ ഇല്ലത്ത്, ഡൊമിനിക്, പ്രദീപൻ (അഡ്വൈസറി ബോർഡ്). വനിതവിഭാഗം: ജയകുമാരി (ചെയ.), റോഷി ഷിജിൻ (സെക്ര.), മുഹ്സീന (ട്രഷ.), അഞ്ജു സ്മിത (ജോ. സെക്ര.).
ഓൺലൈൻ ജനറൽ ബോഡിയിൽ പ്രസിഡൻറ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. ജോസഫ് ഫ്രാൻസിസ് സ്വാഗതവും അനൂപ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡൻറ് സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കോവിഡ് ബാധിച്ച അംഗം ഷൈനയുടെ നിര്യാണത്തിൽ അനുശോചിച്ചു.നാട്ടിൽ കുടുങ്ങിക്കിടക്കുന്ന അംഗങ്ങളിൽ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.