കുവൈത്ത് സിറ്റി: കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ പ്രവർത്തക കൺവെൻഷനും കുടുംബ സംഗമവും സംഘടിപ്പിച്ചു. പ്രസിഡന്റ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. തോമസ് കടവിൽ ഉദ്ഘാടനം ചെയ്തു. ബാബുജി ബത്തേരി മുഖ്യപ്രഭാഷണം നടത്തി. പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സംഘടനയുടെ ചാരിറ്റി സെക്രട്ടറിയും ചിത്രകലാകാരനുമായ സഹദേവനെ മെമന്റോ നൽകി ആദരിച്ചു.
ഓണാഘോഷ പരിപാടിയുടെ ഫ്ലെയർ റാഫിൽ കൂപ്പൺ പ്രകാശനം തോമസ് മാത്യു കടവിലും, ശ്രീ ബാബുജി ബത്തേരിയും ചേർന്ന് നിർവഹിച്ചു. കോവിഡിനു ശേഷം ആദ്യമായിട്ടാണ് കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ കുടുംബ സംഗമം സംഘടിപ്പിക്കുന്നത്. കൺവെൻഷനിലും കുടുംബ സംഗമത്തിലും നിരവധി മെംബർമാരും കുടുംബങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.