കുവൈത്ത് സിറ്റി: സൃഷ്ടികളായ നമ്മുടെ ചലന നിശ്ചലനങ്ങൾ പരിപൂർണമായും സ്രഷ്ടാവിന്റെ അധീനതയിലാണെന്ന തീർപ്പാണ് ഇസ് ലാമിക വിശ്വാസത്തിന്റെ ആധാരശിലയെന്നും ഇസ് ലാമിക സമൂഹം ഓരോ നിമിഷവും ആ ആലോചനയിൽ സ്വയം നവീകരിക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.
കാന്തപുരത്തിന് കുവൈത്തിൽ സ്വീകരണംഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി മംഗഫിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകരുടെയും അനുഗാമികളുടെയും വഴി പിന്തുടർന്നാൽ മാത്രമേ ലക്ഷ്യം പ്രാപിക്കാൻ കഴിയുകയുള്ളൂ എന്ന തിരിച്ചറിവും സ്രഷ്ടാവിനോടുള്ള പ്രാർഥനയും കൈ വിടാതെ നോക്കണമെന്നും കാന്തപുരം ഉണർത്തി.
അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. ഡോ.അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം നിർവഹിച്ചു. അബ്ദുല്ല വടകര പ്രസംഗിച്ചു. ഹബീബ് ബുഖാരി തങ്ങൾ പൊന്മുണ്ടം, സൈതലവി സഖാഫി തങ്ങൾ, അഡ്വ.തൻവീർ ഉമർ, ശുക്കൂർ മൗലവി, കാവനൂർ അഹമദ് സഖാഫി, അബ്ദുൽ അസീസ് സഖാഫി എന്നിവർ സംബന്ധിച്ചു. അബൂ മുഹമ്മദ് സ്വാഗതവും സമീർ മുസ്ലിയാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.