കുവൈത്ത് സിറ്റി: കുവൈത്ത് ക്രിക്കറ്റിലെ ആഭ്യന്തര ലീഗായ കെ.സി.സി എമെർജിങ് കപ്പ് ടൂർണമെന്റിൽ ടീം ഫീനിക്സ് ക്രിക്കറ്റേഴ്സ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ ചെന്നൈ ഫയർ ബോയ്സിനെ 21 റൺസിന് പരാജയപ്പെടുത്തിയാണ് വിജയം.
ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത ഫീനിക്സ് ക്രിക്കറ്റേഴ്സ് ജെയ്സൺ ജോർജിന്റെ 59 പന്തിൽ 102 റൺസിന്റെയും സാദിഖ് കാസിമിന്റെ 40 പന്തിൽ 49 റൺസിന്റെയും പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടി. മൂന്നാം വിക്കറ്റ് പാർട്ണർഷിപ്പിൽ ഇരുവരും ചേർന്ന് 89 പന്തിൽ 175 റൺസ് ആണ് വാരിക്കൂട്ടിയത്.
മറുപടി ബാറ്റിംങ്ങിന് ഇറങ്ങിയ ചെന്നൈ ഫയർ ബോയ്സിന് നിശ്ചിത 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 179 റൺസേ നേടാനായുള്ളു. നാലു ഓവറിൽ 14 റൺസ് വിട്ടുകൊടുത്ത് സിജു വർഗീസ് രണ്ടു വിക്കറ്റ് എടുത്ത് മികച്ച പ്രകടനം നടത്തി. രണ്ട് വിക്കറ്റുകൾ വീതം ജയ്സണും ശ്രീജിത്തും ഒരു വിക്കറ്റ് സാദിഖും നേടി.
102 റൺസും രണ്ടുവിക്കറ്റും നേടിയ ജെയ്സനാണ് കളിയിലെ താരം. ടൂർണമെന്റിൽ ഫീനിക്സ് ക്രിക്കറ്റേഴ്സിന് വേണ്ടി 228 റൺസ് നേടി ബാറ്റിങ്ങിൽ റെനിൽ രാജും 12 വിക്കറ്റ് നേടി ബൗളിങ്ങിൽ ശ്രീജിത്ത് സുബാഷും മികച്ച പ്രകടനം നടത്തി. വിജയികൾക്കുള്ള സമ്മാനം ക്യാപ്റ്റൻ സുജിത്ത് സുഭാഷ് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.