കുവൈത്ത് കാലിക്കറ്റ് മുസ്‍ലിം അസോസിയേഷൻ ഈദ് സംഗമം മലബാർ ഗോൾഡ് കൺട്രി മാനേജർ അഫ്സൽ ഖാൻ ഉദ്ഘാടനം ചെയ്യുന്നു

കെ.സി.എം.എ ഈദ് സംഗമം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കാലിക്കറ്റ് മുസ്‍ലിം അസോസിയേഷൻ ഈദ് സംഗമം സംഘടിപ്പിച്ചു.

പെരുന്നാൾ ദിവസം ഈദ് മിലൻ എന്ന പേരിൽ ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. മലബാർ ഗോൾഡ് കൺട്രി മാനേജർ അഫ്സൽ ഖാൻ ഉദ്ഘാടനം ചെയ്തു.

കെ.സി.എം.എ പ്രസിഡന്റ് എ.വി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ നൗഫൽ സ്വാഗതം പറഞ്ഞു. സ്ത്രീകളും കുട്ടികളും പങ്കെടുത്ത പരിപാടിയിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി എ.എം. മുഹമ്മദ് അലി നന്ദി പറഞ്ഞു. എ.വി. നൗഫൽ പരിപാടി നിയന്ത്രിച്ചു.

Tags:    
News Summary - KCMA organized an Eid gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.