കുവൈത്ത് സിറ്റി: കാസർകോട് (കെ.ഇ.എ) ജില്ല അസോസിയേഷൻ ഫഹാഹീൽ ഏരിയ നടത്തിയ സെവൻസ് ഫുട്ബാൾ മത്സരത്തിൽ ഫഹാഹീൽ ഏരിയയെ തോൽപിച്ച് ഫർവാനിയ ഏരിയ ജേതാക്കളായി.
എട്ടു ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അഷ്റഫ് കൂച്ചാണം അധ്യക്ഷത വഹിച്ചു. ഒന്നും രണ്ടും സ്ഥാനക്കാർക്ക് ട്രോഫിയും കാഷ് പ്രൈസും നൽകി. കെ.ഇ.എ ചീഫ് പാട്രൺ സത്താർ കുന്നിൽ സമ്മാനം വിതരണം ചെയ്തു. രക്ഷാധികാരി അപ്സര മഹമൂദ് പ്രൈസ് മണി കൈമാറി. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ഹസ്സൻ ബല്ലയും പ്രൈസ് മണി സുധീർ മടിക്കൈയും സമ്മാനിച്ചു.
മികച്ച കളിക്കാരനുള്ള ട്രോഫി ഫർവാനിയ ഏരിയയിലെ വരുൺ ദാസിന് അസ്ലം സമ്മാനിച്ചു. മികച്ച ഗോൾ കീപ്പർക്കുള്ള ട്രോഫി ഖൈത്താൻ ഏരിയയിലെ ശിവപ്രസാദിന് സുരേന്ദ്രൻ മുങ്ങത്ത് കൈമാറി.
മികച്ച പ്രതിരോധ താരമായ ഫഹാഹീൽ ഏരിയയിലെ അനീഷിന് കെ.വി. സുമേഷ് ട്രോഫി കൈമാറി. മാച്ച് നിയന്ത്രിച്ച റഫറിമാരായ റാഫി, ഷാഫി ജിബു, ഷഫി എന്നിവരെ ആദരിച്ചു. ലക്കി ഡ്രോ വിജയികൾക്ക് സുബൈർ കാടങ്കോട്, മുഹമ്മദലി കടിഞ്ഞിമൂല എന്നിവർ സമ്മാനം വിതരണം ചെയ്തു.
കെ.ഇ.എ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ചീഫ് കോഓഡിനേറ്റർ ഹനീഫ പാലായി, മുഹമ്മദ് കുഞ്ഞി, ഹാരിസ് മുട്ടുന്തല, റഹീം ആരിക്കാടി, പ്രശാന്ത് നെല്ലിക്കാട്ട്, യാദവ് ഹോസ്ദുർഗ്, റഫീഖ് ഒളവറ, സമീയുല്ല, കബീർ തളങ്കര, മുഹമ്മദലി കടിഞ്ഞിമൂല, സുധാകരൻ പെരിയ എന്നിവർ സംസാരിച്ചു.
യൂസുഫ് ഓർച്ച, രത്നാകരൻ തലക്കാട്ട്, സുനിൽകുമാർ, പി.വി. ചന്ദ്രൻ, ഗംഗാധരൻ, സുധീർ മടിക്കൈ എന്നിവർ ടൂർണമെന്റ് നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി മുരളി വാഴക്കോടൻ സ്വാഗതവും ടൂർണമെന്റ് കൺവീനർ കെ.വി. സുമേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.