കുവൈത്ത് സിറ്റി: കെ.ഇ.എ കുവൈത്ത് ഓണാഘോഷം ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്നു. പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ അധ്യക്ഷത വഹിച്ചു. ചീഫ് പാട്രോൺ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ചീഫ് കോഓഡിനേറ്റർ ഹനീഫ പലായി, ഓർഗനൈസിങ് സെക്രട്ടറി സി.എച്ച്. ഫൈസൽ, ജലീൽ ആരിക്കാടി, പി.എ. നാസർ, സലാം കളനാട് എന്നിവർ സംസാരിച്ചു.
പുക്കള മത്സരത്തിൽ അബ്ബാസിയ ഏരിയ ഒന്നാം സ്ഥാനവും സിറ്റി രണ്ടാം സ്ഥാനവും ഖൈത്താൻ മൂന്നാം സ്ഥാനവും നേടി. ഓണപ്പാട്ട് മത്സരത്തിൽ അബ്ബാസിയ ഏരിയ ഒന്നാം സ്ഥാനവും സിറ്റി രണ്ടാം സ്ഥാനവും റിഗ്ഗായ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സി.എച്ച്. മുഹമ്മ് കുഞ്ഞി, സുബൈർ കാടങ്കോട്, റഹീം അരിക്കാടി, ഹാരിസ് മുട്ടുന്തല, അബ്ദുള്ള കടവത്ത്, സീദ്ദീഖ് ഷർഖി, സത്താർ കൊളവയൽ, ഹമീദ് എസ്.എം എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി.
മത്സര വിധികർത്താക്കളായ മധു, ആശ മധു എന്നിവർക്കുള്ള സ്നേഹോപഹാരം റഫീക്ക് ഒളവറയും കബീർ മഞ്ഞംപാറയും നൽകി. ഷിജു മോഹൻ, സുമിത നായർ എന്നിവർ ഓണപ്പാട്ട് മത്സരത്തിന്റെ വിധികർത്താക്കളായി. അനുരാജിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി. വിനോദ് തായംത്തോട് മാവേലി വേഷമണിഞ്ഞു. മുനീർ കുണിയ, സുധൻ ആവിക്കര, പ്രശാന്ത് നെല്ലിക്കാട്ട്, ഒ.വി. പുഷ്പരാജൻ, സുരേഷ് കൊളവയൽ, ആസീഫ്, റസാക്ക് ചെമ്മനാട്, ഹസ്സൻ ബല്ല, യുസുഫ് കൊത്തിക്കാൽ, അഷറഫ് കോച്ചാണം, ശ്രീനിവാസൻ രാജേഷ് പരപ്പ, എൻജി.രജേഷ് , നാസർ ചുള്ളിക്കര, യാദവ് ഹോസ്ദുർഗ് എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ റഫീക്ക് ഒളവറ സ്വാഗതവും കബീർ തളങ്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.