കുവൈത്ത് സിറ്റി: പരസ്പരം പകയും വിദ്വേഷവും വളർത്താൻ കൊണ്ടുപിടിച്ച ശ്രമം നടത്തുന്ന ഈ കാലഘട്ടത്തിൽ സ്നേഹവും സൗഹാർദവും കാത്തുസൂക്ഷിക്കുന്ന പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടതെന്ന് എ.എം. ആരിഫ് എം.പി. ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി സ്നേഹകേരളം കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഹാർമണി കോൺക്ലേവ്' വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വാസാചാരങ്ങളുടെ പേരിൽ മനുഷ്യനെ അകറ്റിനിർത്തുന്നതിന് പകരം മാനവിക മൂല്യങ്ങളുടെ ചരടിൽ മനുഷ്യരെ കോർത്തുനിർത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.സി.എഫ് കുവൈത്ത് നാഷനൽ പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. നാഷനൽ ജനറൽ സെക്രട്ടറി അബ്ദുല്ല വടകര പ്രമേയ പ്രഭാഷണം നടത്തി. കുവൈത്ത് ഇന്ത്യൻ ബിസിനസ് കൗൺസിൽ സെക്രട്ടറി സുരേഷ്, സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൽ ഡോ. ബിനുമോൻ എന്നിവർ സംസാരിച്ചു. നാഷനൽ അഡ്മിൻ സെക്രട്ടറി ബഷീർ അണ്ടിക്കോട് സ്വാഗതവും സംഘടനാകാര്യ സെക്രട്ടറി സ്വാലിഹ് കിഴക്കേതിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.