സി​പ്​​ലൈ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ

സാ​ഹ​സി​ക​ത​യു​ടെ കാ​ഴ്ച​യൊ​രു​ക്കാ​ൻ ഖ​സ​ബി​ൽ സി​പ്​​ലൈ​ൻ

മ​സ്ക​ത്ത്​: സാ​ഹ​സി​ക​ത​യു​ടെ പു​ത്ത​ൻ കാ​ഴ്ച​യൊ​രു​ക്കാ​ൻ മു​സ​ന്ദം ഗ​വ​ർ​​ണ​റേ​റ്റി​ൽ സി​പ്​​ ലൈ​ൻ പ​ദ്ധ​തി​യൊ​രു​ങ്ങു​ന്നു. ഖ​സ​ബ്​ വി​ലാ​യ​ത്തി​ൽ ഒ​മാ​ൻ ടൂ​റി​സം ഡെ​വ​ല​പ്‌​മെ​ന്‍റ്​ ക​മ്പ​നി (ഒ​മ്രാ​ൻ ഗ്രൂ​പ്) ആ​ണ്​ പ​ദ്ധ​തി​യും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​ത്. ജ​ബ​ൽ ഫി​റ്റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ഖോ​ർ ഖാ​ദി​യു​ടെ​യും മോ​ഖി പ്ര​ദേ​ശ​ത്തി​ന്‍റെ​യും മ​നോ​ഹ​ര ഭൂ​പ്ര​കൃ​തി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ത​ര​ത്തി​ൽ 1800 മീ​റ്റ​ർ​നീ​ള​ത്തി​ലാ​ണ്​ സി​പ്‌​ലൈ​ൻ. വ​രാ​നി​രി​ക്കു​ന്ന അ​റ്റ​ന ഖ​സ​ബ് ഹോ​ട്ട​ലു​മാ​യാ​ണ്​ ​ ഇ​തി​ന്‍റെ ലാ​ൻ​ഡി​ങ്​ പോ​യ​ന്‍റ്​ ബ​ന്ധി​പ്പി​ക്കു​ന്ന​ത്. ഇ​വി​ടെ സ​ന്ദ​ർ​ശ​ക കേ​​ന്ദ്ര​വും വി​വി​ധ വി​നോ​ദ, സാ​ഹ​സി​ക പ​രി​പാ​ടി​ക​ൾ ഒ​രു​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.

പ്ര​കൃ​തി അ​നു​ഗ്ര​ഹി​ച്ചു​ന​ൽ​കി​യ ഘ​ട​ക​ങ്ങ​ളും മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ സാം​സ്കാ​രി​ക സ​മൃ​ദ്ധി​യും ഭാ​വി​യി​ൽ മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​ന് കു​തി​​പ്പു​ന​ൽ​കും. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്​ ഈ ​പ​ദ്ധ​തി ഗു​ണം​ചെ​യ്യു​മെ​ന്ന്​ മു​സ​ന്ദം ഗ​വ​ർ​ണ​റും സം​സ്ഥാ​ന മ​ന്ത്രി​യു​മാ​യ സ​യ്യി​ദ് ഇ​ബ്രാ​ഹിം ബി​ൻ സ​ഈ​ദ് അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു.

ഗ​വ​ർ​ണ​റേ​റ്റി​ലെ പു​തി​യ ടൂ​റി​സ്റ്റ്​​ സൈ​റ്റാ​യി​രി​ക്കും സി​പ്‌​ലൈ​ൻ പ​ദ്ധ​തി​യെ​ന്ന് ഒ​മ്രാ​ൻ ഗ്രൂ​പ്പി​ന്‍റെ ചീ​ഫ് ഡെ​വ​ല​പ്‌​മെ​ന്‍റ്​ ഓ​ഫി​സ​ർ എ​ൻ​ജി. സെ​യ്ഫ് അ​ലി അ​ൽ ഹി​നാ​യി പ​റ​ഞ്ഞു. ഊ ​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളും ആ​വി​ഷ്ക​രി​ച്ച്​ ന​ട​പ്പാ​ക്കു​മെ​ന്നു അ​​ദ്ദേ​ഹം അ​റി​യി​ച്ചു. ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ക്ഷേ​പ​ത്തി​ന്‍റെ​യും വി​ക​സ​ന​ത്തി​ന്‍റെ​യും ഘ​ട​ക​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന മു​സ​ന്ദം അ​ഡ്വ​ഞ്ച​ർ സെ​ന്‍റ​റി​ന്‍റെ ആ​ദ്യ ഘ​ട്ടം ആ​രം​ഭി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പൈ​തൃ​ക ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ലെ അ​സി.​ ജ​ന​റ​ൽ പ്ലാ​നി​ങ്​ ഡ​യ​റ​ക്ട​ർ യു​സ്ര ഖ​ല​ഫ അ​ൽ സു​ബ്ഹി പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്​​ക​ര​ണ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നൊ​പ്പം ഒ​മാ​ൻ വി​ഷ​ൻ 2040ന്‍റെ​യും ദേ​ശീ​യ ടൂ​റി​സം ത​ന്ത്ര​ത്തി​ന്‍റെ​യും രൂ​പ​രേ​ഖ​യി​ലു​ള്ള ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും ഉ​ദ്ദേ​ശി​ച്ചാ​ണ്​ പ​ദ്ധ​തി വ​രു​ന്ന​ത്. രാ​ജ്യ​ത്തെ പ്ര​മു​ഖ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ ഓ​ഫ​റു​മാ​യി ഞ​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. ഇ​ത്​ ഒ​മാ​നി​ലേ​ക്ക്​ കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Khasabil Zip Line to give a glimpse of adventure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.