കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) സംഘടിപ്പിച്ച മുഹബ്ബത്തെ റസൂൽ-24 സമ്മേളനവും സിൽവർ ജൂബിലി സമാപന സമ്മേളനവും അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൾ നടന്നു.
മുഹബ്ബത്തെ റസൂൽ നബിദിന സമ്മേളനം എസ്.കെ.എസ്.എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് കൗൺസിൽ പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു.
മെമ്പർഷിപ് കാമ്പയിനിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാർ മീലാദ് സന്ദേശം നൽകി. അൻവർ മുഹ്യിദ്ദീൻ ഹുദവി പ്രമേയ പ്രഭാഷണം നിർവഹിച്ചു. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി നെല്ലായ സ്വാഗതവും മുഹമ്മദലി പുതുപ്പറമ്പ് നന്ദിയും അർപ്പിച്ചു.
സിൽവർ ജൂബിലി ആഘോഷ സമാപന സമ്മേളനം ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ പ്രാർഥന നിർവഹിച്ചു. തുറയ്യാ സ്കോളർഷിപ് പദ്ധതിയുടെ പ്രഖ്യാപനം സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാർ നിർവഹിച്ചു. സിൽവർ ജൂബിലി സുവനീർ അബ്ദുൽ ഖാദറിന് നൽകി ഹമീദലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.
കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥൻ സുലൈമാൻ ജാബിർ അൽ സഈദി, ശൈഖ് ഹസ്സൻ ബാദുഷ, മുഹമ്മദ് ഹാരിസ് (ലുലു) റഫീഖ് മുറിച്ചാണ്ടി (മംഗോ) എന്നിവർക്ക് സംഘടനയുടെ ഉപഹാരങ്ങൾ കൈമാറി.
കെ.എം.സി.സി പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ, കെ.കെ.എം.എ പ്രസിഡന്റ് കെ ബഷീർ, മെഡക്സ് പ്രസിഡന്റ് മുഹമ്മദലി, നിസാർ അലങ്കാർ, ശറഫുദ്ദീൻ കണ്ണേത്ത് എന്നിവർ ആശംസകൾ നേർന്നു. കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ സ്വാഗതവും ട്രഷറർ ഇ.എസ് അബ്ദുറഹിമാൻ ഹാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.