യൂ​ത്ത് ഇ​ന്ത്യ ഇ​സ്‌​ലാ​മി​ക് ‌ഫെ​സ്റ്റ് ഒ​ക്ടോ​ബ​ർ 11ന്

കു​വൈ​ത്ത് സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​സ്‌​ലാ​മി​ക് ‌ഫെ​സ്റ്റി​ന്റെ വി​വി​ധ സോ​ണു​ക​ളി​ൽ​നി​ന്നു​ള്ള ക്യാ​പ്റ്റ​ന്മാ​രെ തി​ര​ഞ്ഞെ​ടു​ത്തു. ആ​ഷി​ക് ഹം​സ (50397609), ജ​വാ​ദ് അ​ബ്ദു​ൽ സ​ലാം (66697852), ഷ​ഫീ​ക് ബാ​വ (97782715), ഷം​സീ​ർ സി.​കെ (60621036) എ​ന്നി​വ​ർ യാ​ഥാ​ക്ര​മം ഫ​ഹാ​ഹീ​ൽ, അ​ബ്ബാ​സി​യ, സാ​ൽ​മി​യ, ഫ​ർ​വാ​നി​യ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് സോ​ണ​ൽ ടീ​മു​ക​ളെ ന​യി​ക്കും.

ഒ​ക്ടോ​ബ​ർ 11ന് ​അ​ബ്ബാ​സി​യ ആ​സ്പൈ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഇ​സ് ലാമി​ക ഗാ​നം, പ്ര​സം​ഗം, ക​ള​റി​ങ്, ഖു​ർ​ആ​ൻ പാ​രാ​യ​ണം, ഹി​ഫ്ള്, സം​ഘ​ഗാ​നം, കോ​ൽ​ക്കളി, ഹാ​സ്യ ഒ​പ്പ​ന, ടാ​ബ്ലോ തു​ട​ങ്ങി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ​യു​ള്ള സ്ത്രീ ​പു​രു​ഷ​ന്മാ​ർ​ക്ക് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കാ​മെ​ന്ന് യൂ​ത്ത് ഇ​ന്ത്യ ക​ലാ കാ​യി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ യാ​സി​ർ അ​റി​യി​ച്ചു. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്ക​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക് യൂ​ത്ത് ഇ​ന്ത്യ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്(youthindiakuwait.com).

Tags:    
News Summary - Youth India Islamic Fest on October 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.