കുവൈത്ത് സിറ്റി: കെ.ഐ.ജി അബ്ബാസിയ ഏരിയ കബദ് റിസോർട്ടിൽ പിക്നിക് സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പിക്നിക് വിവിധ മത്സരങ്ങളും കലാപരിപാടികളും കൊണ്ട് ശ്രദ്ധേയമായി. വ്യത്യസ്തമായ ഗെയിമുകളും മത്സരങ്ങളും സംഗമത്തിൽ ഒരുക്കിയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ എല്ലാ വിഭാഗത്തിലും സജീവ പങ്കാളികളായി. കെ.ഐ.ജി പ്രവർത്തകർക്കൊപ്പം പൊതുജനങ്ങളും പിക്നിക്കിൽ പങ്കെടുത്തു. വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരത്തിന് നൗഷാദ് ഓമശ്ശേരി നേതൃത്വം നൽകി. പൊതുചടങ്ങിൽ ഏരിയ പ്രസിഡന്റ് മുനീർ മഠത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാ അലി സ്വാഗതവും കൺവീനർ ഹുസൈൻ നന്ദിയും പറഞ്ഞു. ഫൈസൽ വടക്കേക്കാട്, ഷിയാസ്, ജസീൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.