കുവൈത്ത് സിറ്റി: കെ.ഐ.ജി അബ്ബാസിയ ഏരിയയുടെ കീഴിൽ ഹിജ്റയുടെ സന്ദേശം എന്ന തലക്കെട്ടിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡൻറ് കെ.എം. നൗഫൽ അധ്യക്ഷത വഹിച്ചു. പി.കെ. മനാഫ് പഠനക്ലാസ് എടുത്തു.
ഇസ്ലാമിക ചരിത്രത്തിലെ നിർണായകമായ സംഭവമായിരുന്നു ഹിജ്റ. ഹിജ്റയെത്തുടർന്നുള്ള 10 വർഷംകൊണ്ട് മുസ്ലിംകളെ പ്രവാചകൻ എങ്ങനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചുവെന്നത് ചരിത്രകാരന്മാർ അത്ഭുതത്തോടെ നോക്കിക്കാണുന്ന പ്രതിഭാസമാണ്. ത്യാഗം, പോസിറ്റിവ് സമീപനരീതി, ആസൂത്രണം തുടങ്ങി ആധുനിക ഇസ്ലാമിക സമൂഹത്തിന് പഠിക്കാനും ഉൾക്കൊള്ളാനുമായി നിരവധി സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഹിജ്റയെന്ന് അദ്ദേഹം ഉണർത്തി. ഹിജ്റയുടെ പാഠങ്ങൾ പഠിക്കാനും മനസ്സിലാക്കാനും ഹിജ്റ വർഷാരംഭം പോലെയുള്ള സന്ദർഭങ്ങൾ ഉപയോഗപ്പെടുത്താൻ ഇസ്ലാമിക പ്രവർത്തകർ തയാറാകണമെന്നും ഓർമപ്പെടുത്തി. നോമ്പുതുറയും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. പരിപാടിയിൽ ഫൈസൽ വടക്കേകാട് സ്വാഗതവും നൗഷാദ് ഓമശ്ശേരി ഉദ്ബോധനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.