കെ.ഐ.ജി അബൂഹലീഫ സൗഹൃദവേദി ഓണം-ഈദ്‌ സുഹൃദ്‌ സംഗമത്തിൽ ഡോ. നാരായണൻകുട്ടി വാരിയർ സംസാരിക്കുന്നു 

കെ.െഎ​.ജി അബൂഹലീഫ സൗഹൃദവേദി ഓണം–ഈദ്‌ സുഹൃദ്‌ സംഗമം

കുവൈത്ത്​ സിറ്റി: കെ.ഐ.ജി അബൂഹലീഫ സൗഹൃദ വേദി ഓണം-ഈദ്‌ സുഹൃദ്‌ സംഗമം സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന പരിപാടി സൗഹൃദവേദി രക്ഷാധികാരി അബ്​ദുൽ ബാസിത്തി​െൻറ സ്വാഗതത്തോടെ ആരംഭിച്ചു. പ്രസിഡൻറ്​ ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു.

ഓണം ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ദക്ഷിണേന്ത്യയിൽ അറിയപ്പെടുന്ന ഓങ്കോളജിസ്​റ്റും കോഴിക്കോട് എം.വി.ആർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്​ടറുമായ ഡോ. നാരായണൻകുട്ടി വാരിയർ മുഖ്യപ്രഭാഷണം നടത്തി. കെ.ഐ.ജി വൈസ്‌ പ്രസിഡൻറ്​ സക്കീർ ഹുസൈൻ തുവ്വൂർ ഈദ്‌ സന്ദേശം നൽകി.

കൊച്ചിൻ കലാ കൂട്ടായ്മ അംഗങ്ങളായ സിറാജ്‌, സ്വാലിഹ, ആലിയ എന്നിവരും അഭയ്‌ സുരേഷ്‌, ജീവ സുരേഷ്‌, ഷഹ്‌വ ഷബിൻ എന്നിവരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. റഫീഖ്‌ ബാബു ഓൺലൈൻ ക്വിസിന്​ നേതൃത്വം നൽകി. സമീർ മുഹമ്മദ്‌ നന്ദി പറഞ്ഞു.

Tags:    
News Summary - KIG Abu Halifa Friendship Venue Onam-Eid Friends Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.