കുവൈത്ത് സിറ്റി: 26 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കെ.െഎ.ജി ഫർവാനിയ ഗസ്സാലി യൂനിറ്റ് അംഗം ബഷീർ പുല്ലമ്പലവന് ഫർവാനിയ ഏരിയ സമിതി യാത്രയയപ്പ് നൽകി.ഏരിയ പ്രസിഡൻറ് സി.പി. നൈസാം അധ്യക്ഷത വഹിച്ച പരിപാടിയിൽ കേന്ദ്ര പ്രസിഡൻറ് ഫൈസൽ മഞ്ചേരി ഉപഹാരം സമർപ്പിച്ചു.
ഹിദായത്തുല്ല, പി.ടി. ശരീഫ്, ടി.എം. ഹനീഫ, അബ്ദുൽ വാഹിദ്, ഷാനവാസ് തോപ്പിൽ, പി.ടി. ശാഫി, ഫിറോസ് ഹമീദ്, നയീം, ലായിക് അഹമ്മദ്, അനീസ് അബ്ദുൽ സലാം, അബ്ദുൽ റസാഖ് നദ്വി, അൽത്താഫ്, യു. അഷ്റഫ്, അബ്ദുൽ മജീദ്, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. ബഷീർ പി. വേങ്ങര മറുപടി പ്രസംഗം നിർവഹിച്ചു. ദീർഘ കാലമായി നാഷനൽ കൺസ്ട്രക്ഷൻ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ പ്രക്യുപ്മെൻറ് ഇൻചാർജ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു മലപ്പുറം വേങ്ങര സ്വദേശിയായ ബഷീർ പുല്ലമ്പലവൻ. കെ.ഐ.ജി ഫർവാനിയ ഗസ്സാലി യൂനിറ്റ് പ്രസിഡൻറ്, ഏരിയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.