കുവൈത്ത് സിറ്റി: 'ദൈവമൊന്ന് മാനവനൊന്ന്' കാമ്പയിനിെൻറ ഭാഗമായി കെ.ഐ.ജി ഫർവാനിയ ഏരിയ സൗഹൃദ സംഗമം നടത്തി. ഏരിയ പ്രസിഡൻറ് സി.പി. നൈസാം അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ ഉദ്ഘാടനം ചെയ്തു. എെൻറ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്ന് നമ്മുടെ സ്വരമായി മാറേണ്ട അനിവാര്യ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രവർത്തകൻ അൻവർ സഈദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. രാഷ്ട്രീയവും വംശീയവുമായ താൽപര്യക്കാരാണ് മതങ്ങളുടെ പേരിലുള്ള കലാപങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം സൂചിപ്പിച്ചു.
എഴുത്തുകാരൻ ജി.കെ. എടത്തനാട്ടുകര ആശംസ നേർന്നു. ഏക ദൈവമാണ് മനുഷ്യരെയും ലോകത്തെയും സൃഷ്ടിച്ചത് എന്നതിനാൽ ഏകോതര സഹോദരന്മാരായി സമാധാനത്തോടെ എല്ലാവർക്കും ഇവിടെ ജീവിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സമൂഹത്തിൽ അവഗണിക്കപ്പെട്ടവർക്ക് കൈത്താങ്ങായി മാറാൻ നമുക്ക് സാധിക്കണമെന്നും എല്ലാം ചെയ്യാൻ സാധിക്കില്ലെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യാൻ എല്ലാവർക്കും സാധിക്കുമെന്ന് പ്രമുഖ കൗൺസലറും സെൻറർ ഫോർ ഓട്ടിസം ഇന്ത്യ ചെയർപേഴ്‌സനുമായ ഡോ. മിനി കുര്യൻ അഭ്യർഥിച്ചു.
കാമ്പയിനിനോടനുബന്ധിച്ച് സംഘടിപ്പിച്ച കവിതാലാപന മത്സര വിജയികളെ സിജിൽ ഖാനും ചിത്ര രചന മത്സര വിജയികളെ ഹഫീസ് പാടൂരും പ്രഖ്യാപിച്ചു. എ.കെ. അബ്ദുൽ മജീദ് രചിച്ച ഗാനം മുക്‌സിത്തും സിജിൽ ഖാനും ആലപിച്ചു.അനീസ് അബ്ദുൽ സലാമിെൻറ ആമുഖ ഭാഷണത്തോടെ ആരംഭിച്ച സൗഹൃദ സംഗമം അബ്ദുൽ റസാഖ് നദ്വിയുടെ സമാപന പ്രസംഗത്തോടെ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.